യു.എസ് തെരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്നൊരു വോട്ട്

മയാമി: ബഹിരാകാശത്ത് നിന്നുള്ള ഏക വോട്ടറും യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. ബഹിരാകാശ യാത്രികൻ ഷെയ്ൻ കിംബ്രോഹാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് ചെയ്തത്. വിവരം പുറത്തുവിട്ട യു.എസ് ബഹിരാകാശ ഏജൻസി നാസ, വോട്ട് ചെയ്യാനുള്ള അവസരം യാത്രികൻ ഉപയോഗപ്പെടുത്തിയതായി അറിയിച്ചു.

ഹൂസ്റ്റണിലെ മിഷൻ കൺട്രോൾ സ​െൻററിൽ നിന്നും അയച്ചു കൊടുത്ത ഇലക്ട്രോണിക് ബാലറ്റിലാണ് യാത്രികൻ വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് ഇമെയിൽ വഴി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അധികൃതർക്ക് അയച്ചു കൊടുത്തു.

അന്താരാഷ്ട്ര ബഹിരാകാശ നിലയം
 

രണ്ട് റഷ്യൻ ബഹിരാകാശ യാത്രികർക്കൊപ്പം സിയൂസ് റോക്കറ്റിൽ കഴിഞ്ഞ ഒക്ടോബർ 19നാണ് കിംബ്രോഹ് ബഹിരാകാശ നിലയത്തിലെത്തിയത്. വിവിധ ഗവേഷണങ്ങളുടെ ഭാഗമായി നാലു മാസം കിംബ്രോഹ് ബഹിരാകാശത്ത് കഴിയും.

ഡേവിഡ് വോൾഫ് ആണ് ബഹിരാകാശത്ത് വെച്ച് വോട്ട് ചെയ്ത ആദ്യ യു.എസ് യാത്രികൻ. റഷ്യൻ സ്പേസ് സ്റ്റേഷനായ മിറിൽവെച്ചാണ് വോൾഫ് വോട്ട് രേഖപ്പെടുത്തിയത്. 1997ലെ ടെക്സസ് നിയമമാണ് ബഹിരാകാശത്ത് വെച്ച് വോട്ട് രേഖപ്പെടുത്താൻ യാത്രികർക്ക് അനുമതി നൽകുന്നത്.

Tags:    
News Summary - NASA Astronaut Casts Lone Vote From Space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.