വാഷിങ്ടണ്‍: യു.എസില്‍ ഇന്ത്യക്കാരന്‍െറ വീട്ടില്‍ നായുടെ വിസര്‍ജ്യം വിതറുകയും വിദ്വേഷ സന്ദേശങ്ങള്‍ എഴുതുകയും ചെയ്ത സംഭവത്തില്‍ എഫ്.ബി.ഐ അന്വേഷണമാരംഭിച്ചു. കൊളറാഡോയിലെ പേടോണ്‍ നഗരത്തില്‍ ഫെബ്രുവരി ആറിന് നടന്ന സംഭവം വര്‍ഗവിദ്വേഷത്തിന്‍െറ ഭാഗമായി ചെയ്തതാണെന്നാണ് സംശയിക്കുന്നത്. തവിട്ടു നിറത്തിലുള്ള ഇന്ത്യക്കാരായ നിങ്ങള്‍ ഇവിടെ ഉണ്ടാവാന്‍ പാടില്ല എന്നായിരുന്നു ഒരു സന്ദേശം.
സംഭവം ഭയപ്പെടുത്തുന്നതാണെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു. വീടിന്‍െറ വാതിലിലും ജനലിലും കാറിന്‍െറ മുകളിലുമായി സന്ദേശമെഴുതിയ 50ലധികം പേപ്പറുകള്‍ പതിച്ചിരുന്നു. വീടിനു പുറത്ത് എല്ലായിടത്തും നായ്ക്കാഷ്ഠം വിതറുകയും 40ഓളം മുട്ടകള്‍ എറിഞ്ഞ് വൃത്തികേടാക്കുകയും ചെയ്തു. അയല്‍വാസികളത്തെി വീട് വൃത്തിയാക്കി നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.