ന്യൂയോർക്: കറുത്തവർഗക്കാർ കൊല്ലപ്പെട്ട രണ്ടു കേസുകളിൽ പ്രതിയായ 53കാരനായ മാർക് അസെയെ േഫ്ലാറിഡയിൽ വിഷം കുത്തിവെച്ച് കൊന്നു. കറുത്തവർഗക്കാരനായ റോബർട്ട് ലീ, മെക്സിക്കൻ വംശജനായ റോബർട്ട് മക്ഡവൽ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് ഇയാളെ വധശിക്ഷക്ക് വിധിച്ചത്.
ഫ്ലോറിഡയിൽ 1976ൽ വധശിക്ഷ നിയമവിധേയമാക്കിയശേഷം വെളുത്തവർഗക്കാരെ കൊന്ന കേസുകളിൽ ചുരുങ്ങിയത് 20 കറുത്തവർഗക്കാർ ശിക്ഷക്ക് വിധേയരായിട്ടുണ്ട്. എന്നാൽ, കറുത്തവർഗക്കാരനെ കൊല്ലുന്ന കേസിൽ ഇതാദ്യമായാണ് േഫ്ലാറിഡയിൽ ഒരു വെളുത്തവർഗക്കാരനെതിരെ വധശിക്ഷ നടപ്പാക്കുന്നത്. എറ്റോമിഡൈറ്റ്, റൊക്കറോണിയം ബ്രോമൈഡ്, പൊട്ടാസ്യം അസറ്റൈറ്റ് എന്നിങ്ങനെ മൂന്നുതരം മരുന്ന് കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ഇതാദ്യമായാണ് ശിക്ഷാവേളയിൽ ബോധം കെടുത്തുന്നതിന് എറ്റോമിഡൈറ്റ് ഉപയോഗിക്കുന്നത്. നേത്തെ ഇതേ ആവശ്യത്തിന് ഉപയോഗിച്ചിരുന്ന മിഡസൊലം എന്ന മരുന്ന് വധശിക്ഷ ആവശ്യത്തിന് നൽകുന്നത് കമ്പനികൾ നിർത്തിവെച്ചതോടെയാണ് പുതിയ മരുന്ന് അധികൃതർ ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.