വാഷിങ്ടൺ: രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കാലഹരണപ്പെട്ട കുടിയേറ്റ നിയമം മാറ്റേണ്ടിയിരിക്കുന്നു. അമേരിക്കൻ താൽപര്യം സംരക്ഷിക്കുന്ന കുടിയേറ്റം മാത്രമേ അനുവദിക്കൂ. 21ാം നൂറ്റാണ്ടിന് അനുയോജ്യമായ മാറ്റങ്ങൾ കുടിയേറ്റ നയത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് കോൺഗ്രസിൽ സ്റ്റേറ്റ് ഓഫ് യൂനിയനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറിയവർ ബന്ധുക്കളെ കൊണ്ടുവരുന്ന ചെയിൻ ഇമിഗ്രേഷൻ പദ്ധതി അനുവദിക്കില്ല. രണ്ടു തവണയാണ് കുടിയേറ്റക്കാർ ന്യൂയോർക്കിൽ ആക്രമണം നടത്തിയതെന്നും ട്രംപ് ഒാർമിപ്പിച്ചു. കുടിയേറ്റക്കാരുടെ 18 ലക്ഷം കുട്ടികൾക്ക് പൗരത്വം നൽകുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയിൽ ചരിത്രപരമായ നികുതി നിയമഭേദഗതിയും നികുതി ഇളവുകളുമാണ് പുതിയ നയത്തിലൂടെ ജനങ്ങൾക്കു വേണ്ടി പ്രഖ്യാപിച്ചത്. പുതിയ നികുതി നയം അടുത്ത മാസത്തോടെ പ്രാബല്യത്തിൽ വരുമെന്നും ഇതുവരെ നികുതി അടച്ചിരുന്ന തുകയിൽ ഒരുഭാഗം പൗരമാർക്ക് ലാഭിക്കാമെന്നും ട്രംപ് പറഞ്ഞു.
തൊഴിലില്ലായ്മ 45 വർഷത്തെ കുറഞ്ഞ നിരക്കിലാണ്. ആഫ്രിക്കൻ^അമേരിക്കൻ തൊഴിലില്ലായ്മയുടെ നിരക്കും കുറഞ്ഞു. ജയിലുകളെ നവീകരിക്കുമെന്നും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് പുതിയ ജീവിതം നൽകുന്നതിനായി പുനരധിവാസ പദ്ധതികൾ തുടങ്ങുമെന്നും ട്രംപ് പറഞ്ഞു.
ഉത്തരകൊറിയയിൽ നിന്നുള്ള ആണവായുധ ഭീഷണി അമേരിക്ക നേരിടുന്നുണ്ട്. വീണ്ടുവിചാരമില്ലാത്ത ഉത്തരകൊറിയയുടെ ആണവ മിസൈൽ രാജ്യത്തിനും സഖ്യകക്ഷികൾക്കും വെല്ലുവിളിയുർത്തുന്നു. അത്തരമൊരു സംഭവം ഉണ്ടാകാതിരിക്കാൻ രാഷ്ട്രം
സമ്മർദം ചെലുത്തുന്നുെണ്ടന്നും ആണവായുധത്തിെനതിരെ പരാമവധി പ്രചരണം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.