മസൂദ്​ അസ്​ഹറിനെ യു.എൻ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്താൻ പുതിയ നീക്കവുമായി യു.എസ്​

വാഷിങ്​ടൺ: ജയ്​ശെ മുഹമ്മദ്​ തലവൻ മസൂദ്​ അസ്​ഹറിനെ യു.എൻ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്താൻ പുതിയ നീക്കങ്ങൾക്ക ്​ തുടക്കമിട്ട്​ യു.എസ്​. ഫ്രാൻസ്​, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയാണ്​ യു.എസ്​ നീക്കം. ഇതുമായി ബ ന്ധപ്പെട്ട്​ നേരത്തെ നടത്തിയ നീക്കങ്ങൾ ചൈന വീറ്റോ ചെയ്​ത സാഹചര്യത്തിലാണ്​ പുതിയ നടപടി.

ബ്രിട്ടൻ, ഫ്രാൻസ്​ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇതിനുള്ള പ്രമേയം യു.എസ്​ തയാറാക്കിയെന്നാണ്​ വിവരം. പ്രമേയം പാസായാൽ മസൂദ്​ അസ്​ഹറിനെതിരെ കടുത്ത നടപടികളുണ്ടാകും. പുൽവാമ ഭീകരാക്രമണത്തിൻെറ പശ്​ചാത്തലത്തിലാണ്​ ജയ്​​ശെ മുഹമ്മദ്​ തലവൻ മസൂദ്​ അസ്​ഹറിനെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ യു.എസ്​ സജീവമാക്കിയത്​.

അതേ സമയം, ചൈന വിദേശകാര്യ മന്ത്രാലയം വക്​താവ്​ ലു കാങ്​ മസൂദ്​ അസ്​ഹർ വിഷയത്തിൽ കൂടുതൽ പരിശോധനകൾ നടത്തിയിട്ടുണ്ടെന്ന്​ അറിയിച്ചിരുന്നു​. തീവ്രവാദ പട്ടികയിൽ അസ്​ഹറിനെ ഉൾപ്പെടുത്തുന്ന കാര്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്നും ചൈനീസ്​ വിദേശകാര്യമന്ത്രാലയം വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - New Move By US To Blacklist Masood Azhar-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.