സ്​ത്രീയായതുകൊണ്ട്​ അമ്മക്ക്​ ഇന്ത്യയിൽ ജഡ്​ജി സ്​ഥാനം നഷ്​ടപ്പെട്ടു - നിക്കി ഹാലെ

വാഷിങ്ടണ്‍: സ്ത്രീയാണ് എന്ന ഒറ്റക്കാരണം കൊണ്ട് തന്റെ അമ്മക്ക് ഇന്ത്യയില്‍ ജഡ്ജി സ്ഥാനം നിഷേധിക്കപ്പെെട്ടന്ന്  െഎക്യരാഷ്ട്ര സഭയുടെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ. അക്കാലത്ത് ഇന്ത്യയിൽ സാമൂഹിക സാഹചര്യങ്ങൾ സ്ത്രീകൾക്ക് എതിരായിരുന്നുവെന്നും അവർ പറഞ്ഞു. വിദേശകാര്യ സമിതിയുടെ യോഗത്തില്‍ സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഹാലെ.

ഇന്ത്യയില്‍ വിദ്യാഭ്യാസരംഗം ഏറെ പരിമിതികള്‍ നേരിടുന്നുവെന്നിരിക്കെ, എന്റെ അമ്മയ്ക്ക് അവിടെ നിയമവിദ്യാഭ്യാസം നേടാനായി. ഇന്ത്യയുടെ ആദ്യ വനിതാ അഭിഭാഷകരിൽ ഒരാളായ അമ്മയെ ജഡ്ജി സ്ഥാനത്തേക്ക് പരിഗണിച്ചു. എന്നാല്‍ സ്ത്രീയായതുകൊണ്ടു മാത്രം ജഡ്ജിയാകാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ആ അമ്മക്ക് പിന്നീട് തന്റെ മകള്‍ സൗത്ത് കരോളിന ഗവര്‍ണറും യു.എന്നിലെ യു.എസ് പ്രതിനിധിയുമാകുന്നത് കാണാനായിയെന്നും  ഹാലെ പറഞ്ഞു.

സൗത്ത് കാരലീനയിലെ ഗവർണറയിരുന്ന നിക്കി ഹാലെ, യുഎസിൽ ഗവർണർ സ്ഥാനത്തെത്തുന്ന ഇന്ത്യൻ വംശജയായ ആദ്യ വനിതയാണ്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് നിക്കി ഹാലെയുടെ മാതാപിതാക്കളായ അജിത് സിങ്ങും രാജ് കൗറും.

Tags:    
News Summary - Nikki Haley says her mother was denied judgeship in India for being woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.