ലോട്ടറി സംവിധാനം അവസാനിപ്പിക്കും; അർഹതയുള്ളവർക്ക്​ മാത്രം വിസ-ട്രംപ്​

വാഷിങ്​ടൺ: അമേരിക്കയെ  സഹായിക്കാൻ കഴിയുന്നവർക്ക്​ മാത്രമേ ഇനി വിസ നൽകുകയുള്ളുവെന്ന്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. അമേരിക്ക ആദ്യം എന്ന നയവുമായി മുന്നോട്ട്​ പോവും. അതേ സമയം, ​ ലോട്ടറി വിസ സമ്പദ്രായത്തിന്​ നിയന്ത്രണമേർപ്പെടുത്തുമെന്നും ട്രംപ്​ വ്യക്​തമാക്കി.

ഞാൻ അമേരിക്കയുടെ പ്രസിഡൻറാണ്​. അമേരിക്കാക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുന്നവർ രാജ്യത്തേക്ക്​ വരണമെന്നാണ്​ ആഗ്രഹം. മെറിറ്റായിരിക്കും വിസ നൽകുകന്നതിനുള്ള മാനദണ്ഡമെന്ന്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തു. അമേരിക്കയിൽ നിലവിലുള്ള ലോട്ടറി വിസ സംവിധാനം അവസാനിപ്പിക്കുമെന്നും​ ട്രംപ്​ വ്യക്​തമാക്കിയിട്ടുണ്ട്​.  അമേരിയിലെ വിവിധ മേഖലകളി​ൽ പ്രാതിനിധ്യം കുറവുള്ള രാജ്യങ്ങളിലെ  പൗരൻമാർക്ക്​ നൽകുന്ന പ്രത്യേക വിസയാണ്​​ ലോട്ടറി വിസ​. ​

അമേരിക്കയിലേക്ക്​ അനധികൃതമായി എത്തുന്ന കുട്ടികളെ നിയന്ത്രിക്കുമെന്നും ട്രംപ്​ വ്യക്​തമാക്കിയിട്ടുണ്ട്​. നേരത്തെ അമേരിക്കക്കാർക്ക്​ മുൻഗണന നൽകുന്നതി​​​െൻറ ഭാഗമായി എച്ച്​.1ബി വിസയിലും ട്രംപ്​ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - "No More Lotteries!" Trump Pushes For Merit-Based Immigration In US-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.