ട്രംപിനെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കേണ്ടതില്ലെന്ന്​ വൈറ്റ്​ ഹൗസ്​

ന്യൂയോർക്ക്​: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോണൾഡ്​ ട്രംപിനെ കോവിഡ്​ 19 പരിശോധനക്ക്​ വിധേയമാക്കേണ്ടതില് ലെന്ന്​ വൈറ്റ്​ ഹൗസ്​ വക്​താവ്​ അറിയിച്ചു. ട്രം​പും വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മൈ​ക്ക്​ പെ​ൻ​സും പ​െ​ങ്ക​ടു​ത്ത ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​യാ​ൾ​ക്ക്​ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ചതിൻെറ പശ്ചാത്തലത്തിലാണ്​ വൈറ്റ്​ ഹൗസിൻെറ പ്രതികരണം​.

ബ്രസീലിൽ നിന്നുള്ള പ്രതിനിധിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ കുറിച്ച്​ വൈറ്റ്​ ഹൗസ്​ ബോധവാന്മാരാണ്​. അ​യാ​ൾ ട്രം​പു​മാ​യോ പെ​ൻ​സു​മാ​യോ നേ​രി​ട്ട്​ ഇ​ട​പ​ഴ​കി​യി​ട്ടി​ല്ല. ഇ​രു​വ​രും സ​മ്മേ​ള​ന​ത്തി​​​െൻറ പ്ര​ധാ​ന ഹാ​ളി​ൽ വ​ന്നി​ട്ടി​ല്ലെ​ന്നും വൈറ്റ്​ ഹൗസ്​ വക്​താവ്​ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി 26 മു​ത​ൽ 29 വ​രെ വാ​ഷി​ങ്​​ട​ണിന്​​ സ​മീ​പം ന​ട​ന്ന ക​ൺ​സ​ർ​വേ​റ്റി​വ്​ രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ന സ​മ്മേ​ള​ന​ത്തി​ൽ (സി.​പി.​എ.​സി) പ​​ങ്കെ​ടു​ത്ത​യാ​ൾ​ക്കാ​ണ്​ രോ​ഗ​ബാ​ധ. ആ​യി​ര​ങ്ങ​ൾ പ​െ​ങ്ക​ടു​ക്കു​ന്ന യാ​ഥാ​സ്​​ഥി​തി​ക രാ​ഷ്​​​ട്രീ​യ പ്ര​വ​ർ​ത്ത​ക​രു​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ർ​ഷി​ക കൂ​ടി​ച്ചേ​ര​ലാ​ണി​ത്. വൈ​റ​സ്​ ബാ​ധി​ച്ച​യാ​ളെ ന്യൂ​ജ​ഴ്​​സി ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - No Need For Donald Trump's Coronavirus Test says White House-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.