വാഷിങ്ടൺ: യുക്രെയ്ൻ വിഷയത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തെറ്റ് ചെയ് തതിന് ഒരു തെളിവും കോൺഗ്രഷനൽ കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്ന് വൈറ്റ്ഹൗസ്. ട്ര ംപിന് എന്തെങ്കിലും തെറ്റ് ചെയ്തതായി തനിക്കറിയില്ലെന്ന യുക്രെയ്നിലെ മുൻ യു.എസ് അംബാസഡറുടെ സത്യവാങ്മൂലം ചൂണ്ടിക്കാട്ടിയായിരുന്നു വൈറ്റ്ഹൗസിെൻറ പ്രഖ്യാപനം.
യുക്രെയ്നിലെ മുൻ യു.എസ് അംബാസഡർ മാരി യൊവാനോവിച്ചിനെയും ഹൗസ് കമ്മിറ്റി വിസ്തരിച്ചിരുന്നു. ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ നേതൃത്വത്തിെല പൊതുവിചാരണ വ്യർഥവും ഒരുവിധ ചലനങ്ങളുമുണ്ടാക്കാത്തതുമാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം പറഞ്ഞു.
ട്രംപിനെതിരായ ഇംപീച്മെൻറ് നടപടിയുടെ ഭാഗമായുള്ള രണ്ടാം പൊതുവിചാരണ പൂർത്തിയായ സാഹചര്യത്തിലാണ് അവരുടെ പ്രതികരണം. മൂന്നാമത്തെ സാക്ഷിയായാണ് യൊവാനോവിച്ചിനെ വിസ്തരിച്ചത്. യുക്രെയ്നിലെ ആക്ടിങ് അംബാസഡർ വില്യം ടെയ്ലർ, സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അസിസ്റ്റൻറ് സെക്രട്ടറി ജോർജ് കെൻറ് എന്നിവരെയാണ് ആദ്യം വിസ്തരിച്ചത്. ഇതിെൻറ ദൃശ്യങ്ങൾ ലൈവായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.