വാഷിങ്ടൺ: അഞ്ചു പതിറ്റാണ്ടിലേറെയായി ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ വി മതശബ്ദങ്ങളിലൊന്നായ നോം ചോംസ്കിക്ക് വെള്ളിയാഴ്ച 90 വയസ്സ്. ഭാഷാശാസ്ത്രജ്ഞ ൻ, രാഷ്ട്രീയ തത്ത്വചിന്തകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായ ചോംസ്കിയുടെ സാന്നിധ്യം കഴിഞ്ഞ അരനൂറ്റാണ്ടുകാലം അമേരിക്കൻ ഭരണകൂടത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. 1960കളുടെ തുടക്കത്തിൽ അമേരിക്കയുടെ വിയറ്റ്നാം അധിനിവേശത്തെ എതിർത്ത് രംഗത്തെത്തിയ ആദ്യ ബുദ്ധിജീവികളിലൊരാളെന്ന നിലയിലാണ് ചോംസ്കി ശ്രദ്ധേയനായിത്തുടങ്ങിയത്.
പിന്നീടിങ്ങോട്ട് ഏകധ്രുവ ലോകക്രമത്തിനായി യു.എസ് ഭരണകൂടം കൈക്കൊണ്ട വിദേശനയങ്ങളുടെ ശക്തമായ വിമർശനായിരുന്നു. അരാജകവാദിയെന്ന് സ്വയം വിളിച്ച ചോംസ്കി ലോകത്താകമാനമുള്ള ഇടതുപക്ഷ രാഷ്ട്രീയത്തിെൻറ സ്നേഹം കരസ്ഥമാക്കിയത് സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളാലായിരുന്നു. മുതലാളിത്ത നയങ്ങൾക്ക് സ്വീകാര്യത ഏറെയുള്ള അമേരിക്കയിലും ആദരിക്കപ്പെടുന്ന തലത്തിലേക്ക് വളരാനും അദ്ദേഹത്തിനായി. 2013ൽ ‘റീഡേഴ്സ് ഡൈജസ്റ്റ്’ നടത്തിയ വോെട്ടടുപ്പിൽ അമേരിക്കയിലെ ഏറ്റവും വിശ്വസനീയരായ നൂറുപേരുടെ പട്ടികയിൽ ചോംസ്കി 20ാം സ്ഥാനത്തെത്തിയത് ഇതിെൻറ തെളിവാണ്. ഭാഷാശാസ്ത്രത്തിൽ ചോംസ്കി ആവിഷ്കരിച്ച സാർവലൗകിക വ്യാകരണം ഈ നൂറ്റാണ്ടിലെ ചോംസ്കിയൻ വിപ്ലവമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. മറ്റു ഭാഷാശാസ്ത്രജ്ഞരിൽനിന്ന് വ്യത്യസ്തമായി ഘടനാപരമായ ഭാഷാശാസ്ത്രത്തിെൻറ തന്ത്രങ്ങളെ മെച്ചപ്പെടുത്താനാണ് ചോംസ്കി ശ്രമിച്ചത്.
1928 ഡിസംബർ എട്ടിന് യു.എസിലെ ഫിലഡെൽഫിയയിലാണ് ജനനം. 1955ൽ പെൻസൽേവനിയ സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടി. അരിസോണ സർവകലാശാലയിലും മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിലും അധ്യാപകനായി. ഭാഷാശാസ്ത്രം, യുദ്ധം, രാഷ്ട്രീയം, മാധ്യമങ്ങൾ എന്നിവ സംബന്ധിച്ച് നൂറിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.