നൊ​ബേൽ സമാധാന സമ്മാന ജേതാവ്​ ജോൺ ഹ്യൂം അന്തരിച്ചു

ബെൽഫാസ്​റ്റ്​: വടക്കൻ അയർലൻഡിലെ സമുന്നത രാഷ്​ട്രീയ നേതാവും നൊ​േബൽ സമാധാന സമ്മാന ജേതാവുമായ ​േജാൺ ഹ്യൂം (83) അന്തരിച്ചു. വടക്കൻ അയർലൻഡിൽ മൂന്ന്​ പതിറ്റാണ്ടിലധികം നീണ്ടുനിൽക്കുകയും 3500ലധികം പേരുടെ ജീവൻ നഷ്​ടപ്പെടാൻ കാരണമാകുകയും ചെയ്​ത 'ട്രബിൾസ്​' എന്ന പേരിൽ അറിയപ്പെട്ട സംഘർഷം അവസാനിപ്പിക്കാൻ നേതൃത്വം നൽകിയവരിൽ പ്രമുഖനാണ്​ ഹ്യൂം.

1998ലാണ്​ വടക്കൻ അയർലൻഡിൽ സമാധാന കരാർ ഒപ്പുവെക്കപ്പെട്ടത്​. 'ഗുഡ്​ ഫ്രൈഡേ ട്രീറ്റി' എന്നറിയപ്പെട്ട ഇൗ കരാറിന്​ നേതൃത്വം നൽകിയതിനാണ്​ ഹ്യൂമിനും ഉൾസ്​റ്റർ യൂനിയനിസ്​റ്റ്​ പാർട്ടി നേതാവ്​ ഡേവിഡ്​ ട്രിംബിളിനും സമാധാനത്തിനുള്ള നൊ​േബൽ സമ്മാനം നൽകിയത്​.

1970ൽ സോഷ്യൽ ഡെമോക്രാറ്റിക്​ ആൻഡ്​ ലേബർ പാർട്ടി രൂപവത്​കരിക്കുന്നതിൽ പങ്കാളിയാകുകയും 1979 മുതൽ 2001 വരെ പാർട്ടിയെ നയിക്കുകയും ചെയ്​തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.