സോൾ: പ്രസിഡൻറ് കിം േജാങ് ഉൻ ഉത്തരവിട്ടാൽ ഉടൻ പസഫിക് സമുദ്രത്തിലെ യു.എസിെൻറ വ്യോമതാവളമായ ഗുവാമിൽ മിസൈലാക്രമണം നടത്തുമെന്ന് ഉത്തര കൊറിയ. ജപ്പാെൻറ കരയിലൂടെയും കടലിലൂടെയുമായി ഹ്വാസോങ്-12 മിസൈലുകൾ ഗുവാം ലക്ഷ്യമിട്ട് കുതിക്കുമെന്ന് ദേശീയ മാധ്യമമായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. തദ്ദേശീയമായി നിർമിച്ച മധ്യ, ദീർഘദൂര മിസൈലുകളാണ് ഹ്വാസോങ്-12. 3356 കി.മീറ്റർ വെറും 1065 സെക്കൻഡുകൾെകാണ്ടാണ് മിസൈലുകൾ താണ്ടുക.
കിമ്മിെൻറ ഉത്തരവുലഭിച്ചാൽ ആഗസ്റ്റ് മധ്യത്തിൽ നാലു മിസൈലുകളുപയോഗിച്ച് ഗുവാം തകർക്കാനാണ് ഉത്തര കൊറിയയുടെ പദ്ധതി. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണിവ. എന്നാൽ, തങ്ങളുടെ വ്യോമാതിർത്തി ലംഘിക്കുന്ന ഉത്തര കൊറിയൻ മിസൈലുകൾ വെടിെവച്ചിടുമെന്ന് ജപ്പാൻ വ്യക്തമാക്കി. മുമ്പും ജപ്പാൻ ദ്വീപുകൾക്ക് മുകളിലൂടെ ഉത്തര കൊറിയ മിസൈൽ വിക്ഷേപണം നടത്തിയിട്ടുണ്ട്. ഉത്തര കൊറിയയുടെ നീക്കം പ്രകോപനപരവും അന്താരാഷ്ട്ര സമൂഹത്തിന് സുരക്ഷ ഭീഷണിയുയർത്തുന്നതുമാണെന്ന് സർക്കാർ വക്താവ് ആരോപിച്ചു.
ഭീഷണി തുടരുന്ന ഉത്തര കൊറിയയെ അണുബോംബിട്ട് തകർക്കുമെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വാക്കുകൾ ശുദ്ധവിഡ്ഢിത്തമാണെന്നും ഉത്തര കൊറിയ പരിഹസിച്ചു.
ക
ണക്കുകൂട്ടിയതിലും വേഗത്തിലാണ് ഉത്തര കൊറിയയുടെ ആണവ-മിസൈൽ പദ്ധതികളെന്ന് യു.എസ് കണ്ടെത്തിയതോടെയാണ് സംഘർഷം നിലവിലെ സ്ഥിതിയിലേക്ക് രൂക്ഷമായത്. വിലക്കുകൾ അവഗണിച്ച് ഭീഷണി തുടർന്നാൽ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണമായിരിക്കും ഉത്തര കൊറിയയിൽ നടത്തുകയെന്നും അമേരിക്കയുടെ ആണവായുധങ്ങൾ മുമ്പത്തേക്കാൾ ശക്തമാണെന്നും ട്രംപ് കഴിഞ്ഞദിവസം താക്കീതു നൽകിയിരുന്നു. ട്രംപിെൻറ യുദ്ധപ്രഖ്യാപനത്തിന് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർക്കിടയിൽ സമ്മിശ്രപ്രതികരണമാണ്.
ഫിലിപ്പീൻസിനും ഹവായ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന 541 ച.വിസ്തീർണമുള്ള ഗുവാമിൽ 6000 യു.എസ് സൈനികരുണ്ട്്. 1,63,000 ആണ് ഇവിടത്തെ ജനസംഖ്യ. അതിനിടെ, ഏതാക്രമണവും ചെറുക്കുന്നതിനുള്ള അത്യാധുനിക സംവിധാനം ഗുവാമിലുണ്ടെന്ന് ഗവർണർ അറിയിച്ചു. ഉത്തര കൊറിയയുടെ മിസൈൽ ആക്രമണം മാത്രമല്ല ഭൂകമ്പം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽനിന്ന് രക്ഷതേടുന്നതിന് ഇവിടെ സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ടെന്ന് ഇദ്ദീ കാൽവോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.