മിയാമി: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തെൻറ രാഷ്്ട്രീയ ലക്ഷ്യങ്ങൾക്കായി സൈന്യത്തെ ദുരുപയോഗം െചയ്യുന്നതായി മുൻ പ്രസിഡൻറ് ബറാക് ഒബാമ. അമേരിക്കയിലേക്ക് വരുന്ന അഭയാർഥികളെ തടയാൻ മെക്സികോ അതിർത്തിയിലേക്ക് സൈന്യത്തെ അയച്ച നടപടിയെ സൂചിപ്പിച്ചാണ് ഒബാമയുടെ വിമർശനം.
വെള്ളിയാഴ്ച മിയാമിയിൽ ഡെമോക്രാറ്റ് സ്ഥാനാർഥികൾക്കു വേണ്ടി നടത്തിയ പ്രചാരണ പരിപാടിയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ചൊവ്വാഴ്ചയാണ് യു.എസിൽ ഇടക്കാല തെരഞ്ഞെടുപ്പ്. 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കും 36 ഗവർണർ സ്ഥാനങ്ങളിലേക്കുമാണ് പ്രധാനമായും മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.