അമേരിക്ക 35 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി

ന്യൂയോര്‍ക്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്ന ആരോപണത്തെതുടര്‍ന്ന് 35 റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി. റഷ്യന്‍ ഉദ്യോഗസ്ഥര്‍ രഹസ്യവിവരശേഖരണത്തിന് ഉപയോഗപ്പെടുത്തിയിരുന്ന മെരിലാന്‍ഡിലെയും ന്യൂയോര്‍ക്കിലെയും രണ്ട് റഷ്യന്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടി.

വാഷിങ്ടണ്‍ ഡി.സി എംബസി, സാന്‍ഫ്രാന്‍സിസ്കോയിലെ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന റഷ്യന്‍ പ്രതിനിധികളോടാണ് കുടുംബസമേതം 72 മണിക്കൂറിനകം രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ഹിലരി ക്ളിന്‍റന്‍െറയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെട്ടതിനെതിരെ നടപടിയെടുക്കുമെന്ന് പ്രസിഡന്‍റ് ബറാക്ക് ഒബാമ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, അമേരിക്കയുടെ ആരോപണം റഷ്യ പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്.

Tags:    
News Summary - Obama expels 35 Russian diplomats as part of sanctions for US election hacking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.