വാഷിങ്ടൺ: കുട്ടികളുെട ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട് 12 രാജ്യങ്ങളിൽ നിന്നായി 338 പേർ അറസ്റ്റിൽ. കുട്ടികളുെട ലൈംഗിക ദൃശ്യങ്ങൾ വിൽപന നടത്തുന്ന ദക്ഷിണ കൊറിയ ആസ്ഥാനമായ ഡാർക്ക് വെബ്സൈറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. തുടർന്ന് അധികൃതർ വെബ്സൈറ്റിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. ബിറ്റ്കോയിൻ വഴിയാണ് ഈ വെബ്സൈറ്റിൽ ഇടപാട് നടന്നിരുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃതങ്ങൾക്കെതിരെ നടന്ന ഏറ്റവും വലിയ ഓപറേഷനാണ് ഇതെന്ന് േലാ എൻഫോഴ്സ്മെൻറ് അറിയിച്ചു.
യു.എസ്, യു.കെ, ദക്ഷിണ കൊറിയ, ജർമനി, സൗദി അറേബ്യ, യു.എ.ഇ, ചെക് റിപ്പബ്ലിക്, കാനഡ, അയർലൻഡ്, സ്പെയിൻ, ബ്രസീൽ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് േലാ എൻഫോഴ്സ്മെൻറ് അധികൃതരുടെ പിടിയിലായതെന്ന് യു.എസ് നീതിന്യായ വിഭാഗം വ്യക്തമാക്കി. യു.എസ്, ബ്രിട്ടൻ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രായപൂർത്തിയാവാത്ത 23 പേരെ രക്ഷപ്പെടുത്താൻ സാധിച്ചതായും അധികൃതർ പറഞ്ഞു. വിഡിയോയിലുള്ള പല കുട്ടികളേയും തിരിച്ചറിയാനായിട്ടില്ല.
ബിറ്റ്കോയിൻ ഉപോയഗിച്ച് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യാൻ സഹായിക്കുന്ന വെബ്സൈറ്റാണിത്. ഇടപാടുകാരുടെ വിവരങ്ങൾ രഹസ്യമാക്കി വച്ചുള്ള സാമ്പത്തിക കൈമാറ്റമായിരുന്നു ഈ വെബ്സൈറ്റിലൂടെ നടന്നതെന്നും യു.എസ് നീതിന്യായ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.