വാഷിങ്ടൺ: അൽ ഖാഇദ തലവൻ ഉസാമ ബിൻലാദിെൻറ വധത്തിന് മകൻ ഹംസ പ്രതികാരം ചെയ്തേക്കുമെന്ന് എഫ്.ബി.െഎ മുൻ ഏജൻറ് അലി സൂഫാൻ. 9/11 ആക്രമണത്തിനുപിന്നാലെ അൽ ഖാഇദയെക്കുറിച്ച് അന്വേഷിക്കാൻ എഫ്.ബി.െഎ രൂപം നൽകിയ സംഘത്തിെൻറ തലവനായിരുന്നു സൂഫാൻ. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് അദ്ദേഹം ലാദിെൻറ മകെനക്കുറിച്ച് വിവരങ്ങൾ പങ്കുവെച്ചത്.
പാകിസ്താനിലെ ആബട്ടാബാദിൽവെച്ചാണ് ഉസാമ ബിൻലാദിനെ യു.എസ് വ്യോമസേന വധിച്ചത്. റെയ്ഡിെൻറ സമയത്ത് കണ്ടെടുത്ത കത്തിലെ വിവരങ്ങൾ ആധാരമാക്കിയാണ് ഹംസയെപ്പറ്റിയുള്ള വിവരങ്ങൾ സൂഫാൻ പങ്കുവെച്ചത്. പിതാവിനെ അതിരറ്റ് സ്േനഹിച്ചിരുന്ന ഹംസ, ലാദിെൻറ കാഴ്ചപ്പാട് പൂർണമായും അംഗീകരിച്ചിരുന്നു. ദൈവത്തിനുവേണ്ടിയുള്ള പോരാട്ടത്തിെൻറ വഴിയിലാണ് നമ്മുടെ ജീവിതമെന്നും ഹംസ ലാദിനെഴുതിയ ഒരു കത്തിൽ പറയുന്നു.
കുട്ടിയായിരിക്കെത്തന്നെ ഹംസയെ നേതാവായി പരിഗണിച്ചിരുന്നു. അൽ ഖാഇദയുടെ പ്രചരണവിഡിയോകളിൽ തോക്കുപിടിച്ച് പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ നാല് ഒാഡിയോ സന്ദേശങ്ങൾ ഹംസ പുറത്തുവിട്ടിട്ടുണ്ട്. ശബ്ദം പോലും ലാദിേൻറതിന് സമാനമാണ്. പിതാവിനോടും ഇറാഖിനോടും അഫ്ഗാനിസ്താനോടും ചെയ്തതിന് പകരംവീട്ടാൻ തങ്ങൾ ഒരുക്കമാണെന്ന് അമേരിക്കക്കുള്ള മുന്നറിയിപ്പുകളാണ് ടേപ്പുകളിൽ പൊതുവായുള്ളതെന്നും സൂഫാൻ കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.