വാഷിങ്ടണ്‍: ഐ.എസ് തലവൻ അബൂബക്കര്‍ അല്‍ബഗ്ദാദിയെ കൊലപ്പെടുത്തുന്നതിനായി യു.എസ ് പ്രത്യേക സംഘം നടത്തിയ സൈനിക നടപടിയുടെ ദൃശ്യങ്ങൾ പ്രതിരോധ മന്ത്രാലയമായ പെൻറഗ ൺ പുറത്തുവിട്ടു. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബിൽ ബഗ്ദാദിയുടെ താവളത്തിൽ ന ടത്തിയ റെയ്ഡിെൻറ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വിഡിയോയുമാണ് പ്രതിരോധ വകു പ്പ് പുറത്തുവിട്ടത്.
"...at the compound, fighters from two locations in the vicinity of the compound began firing on U.S. aircraft participating in the assault ."
— U.S. Central Command (@CENTCOM) October 30, 2019
- Gen Frank McKenzie CDR USCENTCOM pic.twitter.com/SkrtHNDs7w
ബഗ്ദാദി താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് യു.എസ് സേന നടന്നെത്തുന്ന ദൃശ്യങ്ങളും ഒളിത്താവളത്തിൽ ആക്രമണം നടത്തുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങളും ഇതിലുണ്ട്. ആക്രമണത്തിനുശേഷം കെട്ടിടം നിലംപരിശായതും ചിത്രത്തിൽ കാണാം. സൈനിക നീക്കത്തിനുശേഷം കെട്ടിടവും കോമ്പൗണ്ടും സൈന്യം തകര്‍ത്തുവെന്നും പിന്നീട് ഈ ഭാഗം വലിയ ഗര്‍ത്തമായി മാറിയെന്നുമാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡറായ ജനറല്‍ കെന്നത് മക്കന്‍സി വാർത്തലേഖകരെ അറിയിച്ചത്.
ഒളിത്താവളത്തിലേക്ക് യു.എസ് സൈനികരെത്തിയ ഹെലികോപ്ടറിനുനേരെ അജ്ഞാതര്‍ വെടിവെക്കുന്നതും ഹെലികോപ്ടറില്‍നിന്ന് തിരിച്ച് വെടിയുതിര്‍ക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സൈന്യം ഇരച്ചെത്തിയപ്പോള്‍ രക്ഷപ്പെടാനാവാതെ ഒരു തുരങ്കത്തിലൂടെ ഒാടിയ ബഗ്ദാദിക്കൊപ്പം 12 വയസ്സിനു താഴെയുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചതുപോലെ ബഗ്ദാദിയുടെ മൂന്നു മക്കളല്ല, രണ്ടു പേരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ദേഹത്ത് കെട്ടിവെച്ച സ്ഫോടകവസ്തുക്കള്‍ പൊട്ടിച്ചുണ്ടായ സ്ഫോടനത്തിൽ ബഗ്ദാദിക്കും രണ്ടു മക്കള്‍ക്കും പുറമെ ആ കോമ്പൗണ്ടിലുണ്ടായിരുന്ന നാലു സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ടെന്നും മെക്കന്‍സി കൂട്ടിച്ചേര്‍ത്തു. ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സ്ത്രീകള്‍ പെരുമാറിയത്. ഇവരും സ്ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.