വാഷിങ്ടണ്‍: തെക്കന്‍ കാലിഫോര്‍ണിയയിലെ പാം സ്പ്രിങ്സില്‍ കുടുംബവഴക്ക് തീര്‍പ്പാക്കാനത്തെിയ രണ്ട് പൊലീസുകാര്‍ വെടിയേറ്റു മരിച്ചു. വെടിവെപ്പില്‍ മറ്റൊരു പൊലീസുകാരന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. പൊലീസുകാരുമായി സംസാരിച്ച യുവാവ് പെട്ടെന്ന് തോക്ക് പുറത്തെടുത്ത് വെടിവെക്കുകയായിരുന്നുവെന്ന് പാം സ്പ്രിങ്സ് പൊലീസ് മേധാവി ബ്രതാന്‍ റെയസ് പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരായ ലെസ്ലി സെറെബ്നി (27), ഗില്‍ബെര്‍ട്ട് വേഗ (35) എന്നിവരാണ് മരിച്ചത്.
സെറെബ്നിക്ക് നാലുമാസം പ്രായമുള്ള മകളുണ്ട്. ലീവ് കഴിഞ്ഞ് അടുത്തിടെയാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.