വാഷിങ്ടൺ: മുൻ രഹസ്യബന്ധം പുറത്തു പറയാതിരിക്കാൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നൽകിയ 1.30 ലക്ഷം ഡോളർ മടക്കിനൽകാൻ ഒരുക്കമാണെന്ന് അശ്ലീലചിത്ര നടി സ്റ്റോമി ഡാനിയൽസ്. പണം തിരിച്ചുവാങ്ങിയാലുടൻ സ്റ്റോമിക്കു ട്രംപുമായുള്ള ബന്ധത്തെക്കുറിച്ചു പരസ്യമായി ചർച്ച നടത്താനും ഫോട്ടോ, വിഡിയോ തുടങ്ങിയ വിവരങ്ങൾ പുറത്തുവിടാനും അനുമതി ലഭിക്കണമെന്നാണ് ആവശ്യം.
ട്രംപ് നേരിട്ടാണ് നടിക്ക് പണം നൽകിയതെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ മൈക്കിൾ കോയെൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.