ഇന്ത്യ-യു.എസ് ബന്ധം ശക്തമാക്കാന്‍ ശ്രമിക്കും –പ്രമീള ജയപാല്‍

വാഷിങ്ടണ്‍: ഇന്ത്യ-യു.എസ് ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യു.എസ് ഹൗസ് ഓഫ് റെപ്രസന്‍േററ്റിവ്സിലേക്ക് തെരഞ്ഞടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജയും മലയാളിയുമായ പ്രമീള ജയപാല്‍. ‘‘ഇന്ത്യ എനിക്ക് വളരെയധികം പ്രധാനമാണ്. ഞാന്‍ ഇന്ത്യയിലാണ് ജനിച്ചത്. എന്‍െറ അച്ഛനും അമ്മയും ബംഗളൂരുവിലാണ് താമസം. എന്‍െറ മകന്‍ ജനിച്ചതും ഇന്ത്യയിലാണ്. ഇന്ത്യയുമായുള്ള ബന്ധം എനിക്ക് രാഷ്ട്രീയപരം മാത്രമല്ല, വ്യക്തിപരംകൂടിയാണ്’’ -അവര്‍ പറഞ്ഞു.

യുദ്ധം ഏറ്റവും അവസാനത്തെ മാര്‍ഗമായിരിക്കണമെന്ന് പറഞ്ഞ അവര്‍, സൗജന്യ കോളജ് വിദ്യാഭ്യാസത്തിനും കുറഞ്ഞ വേതനം ഉയര്‍ത്താനുമായിരിക്കും തന്‍െറ പ്രവര്‍ത്തനമെന്നും പറഞ്ഞു. റിപ്പബ്ളിക്കന്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിലെ ആ പണി എളുപ്പമായിരിക്കില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ചെന്നൈയില്‍ ജനിച്ച പ്രമീള, 16ാം വയസ്സിലാണ് യു.എസിലത്തെുന്നത്. വാഷിങ്ടണിലെ ഏഴാമത് കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ടില്‍നിന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ പ്രമീള തെരഞ്ഞെടുക്കപ്പെട്ടത്.

Tags:    
News Summary - pramila jayapal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.