വാഷിങ്ടൺ: നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷൻസ് (നൻമ) റമദാൻ-ഈദ് പരിപാടികൾ സമാപിച്ചു. റമദാനിലെ പ്രഭാഷണപരമ്പരയിൽ ഡോ. സുബൈർ ഹുദവി ചേകനൂർ, ശൈഖ് അഹ്മദ് കുട്ടി കാനഡ, റാശിദ് ഗസ്സാലി, സിംസാറുൽ ഹഖ് ഹുദവി, പ്രഫ. ഹുസൈൻ മടവൂർ, അലിയാർ മൗലവി അൽഖാസിമി എന്നിവർ വിവിധ ദിവസങ്ങളിൽ സംസാരിച്ചു. കുട്ടികൾക്കായി ക്യൂരിയസ് കിഡ്‌സ്, ഖിറാഅത്ത്, ബാങ്ക്വിളി, ഈദ് കാർഡ് ഡിസൈനിങ്, മൈലാഞ്ചിയിടൽ മത്സരങ്ങൾ സംഘടിപ്പിച്ചു. മുതിർന്നവർക്ക് ക്വിസ്, മൈലാഞ്ചിയിടൽ, യുവാക്കൾക്ക് പ്രസംഗമത്സരം എന്നിവയും നടത്തി.
നന്മ, സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ കേരള മുസ്ലിം കമ്യൂണിറ്റി അസോസിയേഷനുമായി ചേർന്ന് കോവിഡ്-19 ഇരകൾക്ക് ഫണ്ട്ശേഖരണം നടത്തി.
പെരുന്നാൾ തലേന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ, നടനും സംവിധായകനും ഗായകനുമായ നാദിർ ഷാ എന്നിവർ ഈദ് ആശംസ നേർന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ‘നന്മ’ നടത്തിയ സേവനങ്ങളെയും കേരളത്തിലെ വിവിധ സംഘടനകളുമായി നിലനിർത്തിയ ബന്ധത്തെയും അവർ അഭിനന്ദിച്ചു.
പെരുന്നാളിന് ഗായിക ആയിശ അബ്ദുൽ ബാസിതിനൊപ്പം തത്സമയ സംഗീതസെഷൻ സംഘടിപ്പിച്ചു. ശേഷം നടന്ന ‘സ്നേഹസല്ലാപ’ത്തിൽ ‘നന്മ’യിലെ മുതിർന്ന അംഗങ്ങളായ ഡോ. മൊയ്തീൻ മൂപ്പൻ, ഡോ. കെ.എം. മുഹ്യിദ്ദീൻ, ഡോ.ടി.ഒ. ഷാനവാസ്, ഡോ. അബ്ദുൽകരീം, ഡോ. അടൂർ അമാനുല്ലാഹ്, മൈമൂനകുട്ടി, എ.എം. നിസാർ, ഡോ. ഷാനവാസ്, ശൈഖ് അഹ്മദ്കുട്ടി എന്നിവർ സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.