വാഷിങ്ടൺ: 2021ഒാടെ കൊറിയൻ ഉപദ്വീപ് സമ്പൂർണ ആണവ നിരായുധീകരിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഉത്തര കൊറിയയുമായി ചർച്ചകൾ പുനരാരംഭിക്കാൻ തയാറെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ.
ഇൗവർഷം ജൂണിൽ സിംഗപ്പൂരിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ പ്രസിഡൻറ് കിംജോങ് ഉന്നും ആണവ നിരായുധീകരണം സംബന്ധിച്ച് ധാരണയിലെത്തിയിരുന്നുവെങ്കിലും കൂടുതൽ ചർച്ചകൾ നടന്നിട്ടില്ല.
ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ െജ ഇന്നുമായി നടന്ന കൂടിക്കാഴ്ചയിൽ കിം മിസൈൽ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടാൻ തയാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ഉത്തര കൊറിയയുമായി ചർച്ച പുനരാരംഭിക്കേണ്ട ആവശ്യകതയെക്കുറിച്ച് പോംപിയോ സൂചിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.