റെക്​സ്​ ടില്ലേഴ്​സൺ​ യു. എസ്​ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു

വാഷിങ്​ടൺ: റെക്സ് ടില്ലേഴ്സൺ യു എസ് വിദേശകാര്യ സെക്രട്ടറിയായി(സെക്രട്ടറി ഒാഫ്​ സ്​റ്റേറ്റ്​) ചുമതലയേറ്റു.  യു എസ്​ വൈസ്പ്രസിഡന്‍റ് മൈക്ക് സ്പെൻസറാണ്​   ടില്ലേഴ്സണ്​ സത്യവാചകം ചൊല്ലിക്കൊടുത്തത്​. ടെക്​സസ്​ സ്വദേശിയായ ടില്ലേഴ്​സൺ സ്വകാര്യ എണ്ണ കമ്പനിയായ എക്​സൺ മൊബിലി​​െൻറ മുൻ ചെയർമാനും സി.ഇ.ഒയുമായിരുന്നു.  43നെതിരെ 56 വോട്ടുകൾക്കാണ് ടില്ലേഴ്​സണി​​െൻറ നിയമനത്തിന്​ സെനറ്റ്​ അംഗീകാരം നൽകിയത്​. ആരോഗ്യ ട്രഷറി വകുപ്പുകളിൽ ​ട്രംപ്​ നാമനിർദേശം ചെയ്​തവരെ നിയമിക്കുന്നതിനായി ചട്ടങ്ങളിൽ ഭേദഗതി ചെയ്​തതിന്​ ശേഷമാണ്​ വോ​െട്ടടുപ്പ്​ നടന്നത്​. അമേരിക്കൻ ജനതയുടെയും പ്രസിഡൻറി​​െൻറയും താൽപര്യങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുകയെന്ന്​ സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Rex Tillerson sworn in as US secretary of state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.