വാഷിങ്ടണ്‍: പ്രമുഖ യു.എസ് എണ്ണക്കമ്പനിയായ എക്സോണ്‍ മൊബിലിന്‍െറ ചീഫ് എക്സിക്യൂട്ടീവ് റെക്സ് ടില്ലര്‍സണിനെ നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം റെക്സ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹം ശക്തമായത്.
റെക്സ് സ്റ്റേറ്റ് സെക്രട്ടറിയാകുമെന്ന് പ്രമുഖ യു.എസ് മാധ്യമങ്ങള്‍ ട്രംപ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പ്ര സിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് റെക്സ്. 2013ല്‍ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ് അവാര്‍ഡ് നല്‍കി റഷ്യ റെക്സിനെ ആദരിക്കുകയുണ്ടായി. റഷ്യക്കെതിരായ സാമ്പത്തിക ഉപരോധം എക്സോണ്‍ മൊബിലിന് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവെച്ചിരുന്നു. റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റ് സി.ഇ.ഒയും റഷ്യയുടെ മുന്‍ ഉപപ്രധാനമന്ത്രിയുമായ ഇഗോര്‍ സെഷിനുമായി അടുത്ത ബന്ധമുള്ളയാളാണ് റെക്സ് എന്ന്, യു.എസിലെ മുന്‍ റഷ്യന്‍ അംബാസഡര്‍ മൈക്കല്‍ മക്ഫോള്‍ കഴിഞ്ഞ ദിവസം പറഞ്ഞു.
മസാച്ചുസെറ്റ്സ് ഗവര്‍ണര്‍ മിറ്റ് റോംനി, മുന്‍ സി.ഐ.എ മേധാവി ഡേവിഡ് പീട്രസ്, ന്യൂയോര്‍ക് മുന്‍ മേയര്‍ റൂഡി ഗിലാനി എന്നിവരെ തഴഞ്ഞാണ് റെക്സിന് നറുക്കുവീഴുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.