വാഷിങ്ടണ്‍: പ്രമുഖ യു.എസ് എണ്ണക്കമ്പനിയായ എക്സോണ്‍ മൊബിലിന്‍െറ ചീഫ് എക്സിക്യൂട്ടിവ് റെക്സ് ടില്ലഴ്സണിനെ നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സ്റ്റേറ്റ് സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്തു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് റെക്സ്. ചൊവ്വാഴ്ച രാവിലെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ടെക്സസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്സോണ്‍ മൊബില്‍ എന്ന ബഹുരാഷ്ട്ര എണ്ണ, പ്രകൃതിവാതക കമ്പനിയുടെ സി.ഇ.ഒയാണ് റെക്സ് ടില്ലഴ്സണ്‍. ഇരുപതോളം വിദേശരാജ്യങ്ങളില്‍ എക്സോണ്‍ മൊബില്‍ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്‍െറ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാകുമെന്ന് ട്രംപ് പ്രതികരിച്ചു. എന്നാല്‍, വിദേശകാര്യത്തിലും രാഷ്ട്രീയത്തിലും ഒട്ടും പരിചയമില്ലാത്തയാളാണ് ഇദ്ദേഹം. റെക്സുമായി ബിസിനസ് പോലുള്ള കാര്യങ്ങളില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതായി റഷ്യന്‍ പാര്‍ലമെന്‍റും ശരിവെച്ചു.
ശനിയാഴ്ച ട്രംപും റെക്സും കൂടിക്കാഴ്ച നടത്തിയിരുന്നു. അതോടെ ഇദ്ദേഹം സ്റ്റേറ്റ് സെക്രട്ടറി ആവുമെന്ന് അഭ്യൂഹം പരന്നു. യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ഇടപെടലുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പുടിനുമായി ബന്ധം പുലര്‍ത്തുന്നയാളെ സ്റ്റേറ്റ് സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്തത് യു.എസ് സെനറ്റര്‍മാര്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.