വാഷിങ്ടൺ: എച്ച്.1ബി വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ പുതിയ നയം അഞ്ച് ലക്ഷം ഇന്ത്യക്കാരെ ബാധിക്കുമെന്ന് സൂചന. അമേരിക്കയിൽ ഗ്രീൻകാർഡിന് അപേക്ഷ നൽകിയവർക്ക് എച്ച്.1ബി വിസ ദീർഘിപ്പിച്ചു നൽകേണ്ടെന്ന അമേരിക്കയുടെ നിലപാടാണ് ഇന്ത്യക്കാർക്ക് തിരിച്ചടിയാവുക.
യു.എസിൽ ആറ് വർഷം താമസിക്കുന്നവർ സ്ഥിരതാമസത്തിനായുള്ള ഗ്രീൻകാർഡിന് അപേക്ഷ സമർപ്പിക്കും. എന്നാൽ, ഗ്രീൻകാർഡ് ലഭിക്കുന്നത് വരെ ഇവർ എച്ച്.1ബി വിസയിൽ തുടരുകയാണ് പതിവ്. പുതിയ നിർദേശപ്രകാരം ഇവർക്ക് ഇത്തരത്തിൽ അമേരിക്കയിൽ തുടരാനാവില്ല. ഗ്രീൻകാർഡ് ലഭിക്കുന്നത് വരെ ഇവർക്ക് അമേരിക്കയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.
അമേരിക്കക്കാർക്ക് മുൻഗണന നൽകുന്നതിെൻറ ഭാഗമായി എച്ച്.1ബി വിസയിലടക്കം നിയന്ത്രണങ്ങൾ ട്രംപ് ഏർപ്പെടുത്തിയിരുന്നു. ഇതിെൻറ ഭാഗമായാണ് പുതിയ നിബന്ധനകളുമായി യു.എസ് ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.