വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റഷ്യൻ പിന്തുണയോടെ തയാറാക്കിയ പോസ്റ്റുകൾ 12.6 കോടി പേർ കണ്ടെന്ന് ഫേസ്ബുക്ക് അധികൃതർ. ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നിൽ റഷ്യൻ ഇടപെടലുണ്ടെന്ന ആരോപണം അന്വേഷിക്കുന്ന സെനറ്റ് ജുഡീഷ്യൽ സമിതിക്കു മുന്നിൽ സമർപ്പിക്കാൻ ശേഖരിച്ച രേഖകളിലാണ് ഇൗ വിവരമുള്ളത്.
ഇൗയാഴ്ച നടത്തുന്ന സിറ്റിങ്ങിൽ സമർപ്പിക്കാനാണ് ഫേസ്ബുക്ക് തെളിവുകൾ ശേഖരിച്ചത്. 2015 മുതൽ 2017 വരെ റഷ്യയുടെ ഇൻറർനെറ്റ് റിസർച് ഏജൻസി അയച്ച പോസ്റ്റുകളാണ് ഫേസ്ബുക്ക് അഭിഭാഷകൻ കോളിൻ സ്െട്രച്ച് സമിതിക്ക് ൈകമാറുക. 120 വ്യാജ പേജുകളിൽനിന്ന് 80,000 പോസ്റ്റുകൾ 2.9 കോടി അമേരിക്കക്കാർക്ക് നേരിട്ട് അയച്ചു. എന്നാൽ, ഇതിെൻറ പല മടങ്ങ് വ്യക്തികൾ ഷെയറിങ്ങിലൂടെയും മറ്റും കൈമാറിയിട്ടുണ്ട്. ഇത് 12.6 കോടി പേർ വരുമെന്നാണ് ഫേസ്ബുക്ക് കണക്കാക്കുന്നത്. അതായത്, അമേരിക്കൻ വോട്ടർമാരുടെ പകുതിപേർ ഇൗ പോസ്റ്റുകൾ കണ്ടിട്ടുണ്ട്. തെളിവുകൾ കൈമാറുന്നതോടെ സമൂഹത്തിലും സ്വന്തം വ്യവസായത്തിലും തങ്ങൾ പുതിയ യുദ്ധമുഖം തുറക്കുകയാണെന്ന് ഫേസ്ബുക്ക് വൃത്തങ്ങൾ പറഞ്ഞു.
റഷ്യൻ ഏജൻസി അയച്ച പോസ്റ്റുകളിൽ വിഭാഗീയത വളർത്തുന്ന ആശയങ്ങളടങ്ങിയവയും ഉണ്ടായിരുന്നെന്ന് ഫേസ്ബുക്ക് പോളിസി- കമ്യൂണിക്കേഷൻ വൈസ് പ്രസിഡൻറ് ഏലിയറ്റ് ഷ്രേജ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. സ്വതന്ത്ര ലൈംഗികതയെ പിന്തുണക്കുന്ന എൽ.ജി.ബി.ടി, വംശീയ വിഷയങ്ങൾ സംബന്ധിച്ചും അവ ചർച്ച ചെയ്യുന്നു. ട്വിറ്ററിലും ഗൂഗിളിലും സമാന പരസ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2752 ട്വിറ്റർ അക്കൗണ്ടുകൾക്ക് റഷ്യൻ ബന്ധമുണ്ടെന്ന് കണ്ടെത്തി. ജുഡീഷ്യറി സമിതിക്ക് മുന്നിൽ ഹാജരാവും മുമ്പ് ഫേസ്ബുക്ക്, ഗൂഗ്ൾ, ട്വിറ്റർ പ്രതിനിധികൾ സെനറ്റ്, ഹൗസ് ഇൻറലിജൻസ് കമ്മിറ്റിക്ക് മൊഴി നൽകും. ഇരു ഏജൻസികളും യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് സമാന്തര അന്വേഷണം നടത്തിവരുകയാണ്. ഫേസ്ബുക്ക് ശേഖരിച്ച തെളിവുകൾ അന്വേഷണത്തിൽ നാടകീയ പുരോഗതിയുണ്ടാക്കുമെന്ന് സ്പെഷൽ കോൺസൽ റോബർട്ട് മ്യുള്ളർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.