????????? ????????????????????? ??????

സഹാറ മരുഭൂമിയില്‍ മഞ്ഞുപെയ്യുന്നു

വാഷിങ്ടണ്‍: നാലു ദശകത്തിനിടെ ആദ്യമായി സഹാറ മരുഭൂമിയില്‍ മഞ്ഞുപെയ്യാന്‍ തുടങ്ങി. ലോകത്തെ ആശ്ചര്യപ്പെടുത്താന്‍ പോന്നവയാണ് കരീം ബൗച്ചറ്റേറ്റ എന്ന അമച്വര്‍ ഫോട്ടോഗ്രാഫര്‍ കാമറയില്‍ പകര്‍ത്തിയ അപൂര്‍വവും മനോഹരവുമായ ഈ ദൃശ്യങ്ങള്‍.

അയ്ന്‍ സെഫ്ര  ചെറു അല്‍ജീരിയന്‍ നഗരത്തില്‍നിന്നുമാണ് കരീം മരുഭൂ മഞ്ഞിന്‍െറ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത്. സഹാറ മരുഭൂമിയുടെ വടക്കേ അറ്റമായ അറ്റ്ലസ് മലനിരകളുടെ ഭാഗമാണ് ഇത്. ഉരുക്കിയൊഴിച്ച സ്വര്‍ണത്തിന് സമാനമായ കാഴ്ചയാണ് മരുഭൂമിയിലെ മണല്‍ക്കൂനകള്‍ക്കുമേല്‍ മഞ്ഞുപാളികള്‍ ഒരുക്കുന്നത്.  

മരുഭൂ പ്രതലത്തില്‍ മഞ്ഞുപടരുന്നതിന്‍െറ വിവിധ ഘട്ടങ്ങള്‍ പകര്‍ത്താനായി ഒരു ദിനം തന്നെ വേണ്ടിവന്നുവെന്ന് കരീം പറയുന്നു. ഇതിനു മുമ്പ് 1979ല്‍ ആണ് അയ്ന്‍ സെഫ്രയില്‍ മഞ്ഞുപെയ്തത്.

അര മണിക്കൂര്‍ നീണ്ടുനിന്ന മഞ്ഞുകൊടുങ്കാറ്റിനെ തുടര്‍ന്നായിരുന്നു അത്. 1881ല്‍ ആണ് അയ്ന്‍ സെഫ്ര മരുഭൂമി കണ്ടത്തെിയത്. ഇവിടത്തെ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലും ഏറ്റവും താഴ്ന്ന താപനില മൈനസ് 10.2 ഡിഗ്രി സെല്‍ഷ്യസുമാണ്.

Tags:    
News Summary - sahara desert snow falls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.