വാഷിങ്ടൺ: ക്രിസ്റ്റഫർ റേയെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.െഎ മേധാവിയായി നിയമിച്ച തീരുമാനം യു.എസ് സെനറ്റ് അംഗീകരിച്ചു. അഞ്ചിനെതിരെ 92 വോട്ടുകൾക്കാണ് ജയിംസ് കോമിയുടെ പിൻഗാമിയായി 50കാരനായ റേയെ നിയമിക്കാനുള്ള യു.എസ് പ്രസിഡൻറ് ട്രംപിെൻറ തീരുമാനത്തെ സെനറ്റ് പിന്തുണച്ചത്. മുൻപ്രസിഡൻറ് ജോർജ് ബുഷിെൻറ ഭരണകാലത്ത് നീതിന്യായ വകുപ്പിൽ ഉന്നത പദവികൾ വഹിച്ചിരുന്ന റേ പണംതിരിമറി കേസിൽ അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്നു. യു.എസ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുകളെ കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ജയിംസ് കോമിയെ ട്രംപ് പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.