ഹൂസ്റ്റൺ: ഇന്ത്യൻ ബാലിക ഷെറിൻ മാത്യൂസിെൻറ കൊലപാതകത്തിൽ അറസ്റ്റിലായ മലയാളി ദമ്പതികളായ വെസ്ലിയും സിനിയും സ്വന്തം മകളെ കാണുന്നത് കോടതി വിലക്കി. മകളെ കാണണമെന്നാവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. ഷെറിെൻറ വളർത്തഛനും അമ്മയുമാണ് വെസ്ലിയും സിനിയും.
യു.എസിലെ ടെക്സാസിൽ ഷെറിൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മാതാപിതാക്കളുടെ ഉത്തരവാദിത്തം നിറവേറ്റാനാവില്ലെനും ഷെറിെൻറ മരണത്തിൽ ഇരുവർക്കും പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മകളെ കാണാനുള്ള അവസരം കോടതി നിഷേധിച്ചത്. ബന്ധുക്കൾക്കൊപ്പമാണ് മകൾ കഴിയുന്നത്.
ഡാളസിലെ വീട്ടിൽനിന്ന് ഒക്ടോബർ ഏഴിന് കാണാതായ ഷെറിെൻറ മൃതദേഹം രണ്ടാഴ്ചക്കുശേഷം വീടീന് സമീപത്തെ ഒാടയിൽനിന്ന് കണ്ടുകിട്ടുകയായിരുന്നു. വെസ്ലിക്കെതിരെ ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.