വാഷിങ്ടൺ: ഷൂ ഡിസൈൻ മോഷണക്കേസിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകൾ ഇവാൻക ട്രംപിന് തിരിച്ചടി. ഒരു ഇറ്റാലിയൻ ചെരിപ്പ് നിർമാതാവിെൻറ ഡിസൈൻ ഇവാൻകയുടെ ഉടമസ്ഥതയിലുള്ള കമ്പനി പേറ്റൻറ് നിയമങ്ങൾ ലംഘിച്ച് പകർത്തിയെന്നാണ് കേസ്.
വൈറ്റ് ഹൗസിലെ പ്രമുഖ ഉദ്യോഗസ്ഥ എന്നനിലയിൽ സമയക്കുറവുള്ളതിനാൽ കേസ് നടപടികളിൽ നേരിട്ട് ഹാജരാവുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ഇവാൻകയുടെ ആവശ്യം ന്യൂയോർക് ഡിസ്ട്രിക്ട് ജഡ്ജി തള്ളി. ഒക്ടോബറിൽ കേസ് പരിഗണിക്കുേമ്പാൾ ഇവാൻക സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇറ്റാലിയൻ കമ്പനിയായ അക്വാസുറയാണ് ഇവാൻകയുടെ കമ്പനിയായ മാർക് ഫിഷർ ഫുട്വെയറിനെതിരെ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.