സോൾ: അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസത്തിന് ഞായറാഴ്ച തുടക്കം കുറിച്ചു. സംഭവത്തിൽ ഉത്തര കൊറിയയിൽനിന്ന് ഭീഷണിയുയർന്നിട്ടുണ്ട്. 20,000 ദക്ഷിണ കൊറിയൻ സൈനികരും 10,000 യു.എസ് സൈനികരും പെങ്കടുത്ത ‘ഫോൾ ഇൗഗ്ൾ’പേരിൽ വാർഷിക സൈനികാഭ്യാസം നടത്തിയിരുന്നു. ഇത് അവസാനിച്ച ശേഷമാണ് പുതിയ നീക്കം.
ജപ്പാൻ കടലിൽവെച്ച് യു.എസ് വിമാനവാഹിനി കപ്പൽ കാൾ വിൻസണിെൻറ നേതൃത്വത്തിൽ നാവികാഭ്യാസം ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. തങ്ങൾക്കെതിരെ വരുന്ന ബാലിസ്റ്റിക് മിസൈലുകളെ കെണ്ടത്താനും നശിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് അഭ്യാസം.
‘കി റിസോൾവ്’ എന്ന മറ്റൊരു വാർഷിക അഭ്യാസം കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. രാജ്യത്തേക്ക് കടന്നുകയറ്റം നടത്താനുള്ള ശ്രമത്തിെൻറ ഭാഗമായുള്ള പ്രകോപന നടപടികളാണ് ഇരുരാജ്യങ്ങളും നടത്തുന്ന സേന അഭ്യാസങ്ങളെന്ന് ഉത്തര കൊറിയ ആരോപിച്ചിരുന്നു. എന്നാൽ, പ്രതിരോധ നടപടികളുടെ ഭാഗം മാത്രമാണിതെന്നാണ് ദക്ഷിണ കൊറിയയുടെയും യു.എസിെൻറയും വാദം.
ഉത്തര കൊറിയ ആണവ മിസൈൽ പരീക്ഷണങ്ങൾ തുടരുന്ന സാഹചര്യത്തിൽ തിരിച്ചടിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ശനിയാഴ്ചയാണ് അവസാനമായി ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. കാൾ വിൻസണെ തകർക്കുമെന്നും ഭീഷണി മുഴക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.