കസാക്കിസ്താൻ: സ്നേഹ ചുംബനം നൽകാൻ കുടുംബാംഗങ്ങളില്ലാതെ, യാത്രാരംഭത്തിന്റെ ഒാരോ നിമിഷവും ലോകത്തെ കാണിക് കാൻ മാധ്യമ സമൂഹമില്ലാതെ മൂന്ന് ബഹിരാകാശ സഞ്ചാരികൾ നാളെ യാത്ര തുടങ്ങുകയാണ്. കോവിഡ് കാലം തീർത്ത നിയന്ത്രണങ ്ങളിൽ പതിവുകളെല്ലാം ഒഴിവാക്കിയാണ് ബഹിരാകാശ യാത്ര പോലും.
റഷ്യയുടെ റോസ്കോസ്മോസ് സ്പേസ് ഏജൻസിയുടെ അനറ്റോളി ഇവാനിഷിൻ, ഇവാൻ വാഗ്നർ എന്നിവരും നാസയുടെ ക്രിസ് കാസിഡിയും വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 1.35ന് കസാക്കിസ്താനിലെ ബൈകൊനുർ കേന്ദ്രത്തിൽ നിന്ന് ഇൻറർനാഷനൽ സ്പേയ്സ് സ്റ്റേഷനിലേക്കുള്ള യാത്ര തുടങ്ങും. ആറുമാസം നീളുന്ന ദൗത്യമാണ് മൂവരുടേതും. ദൗത്യം വിജയകരമാക്കാൻ വേണ്ട എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ഇരു ഏജൻസികളും ബുധനാഴ്ച മാധ്യമങ്ങളെ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ യാത്രികർക്ക് രോഗബാധ ഏൽക്കാതിരിക്കാൻ വലിയ മുൻ കരുതലുകളാണ് കൈകൊണ്ടിരുന്നത്. ഗ്ലാസ് ചുമരിന് അപ്പുറത്ത് നിന്നാണ് മാധ്യമങ്ങളെ കണ്ടത് തന്നെ. ദൗത്യം ആരംഭിക്കുന്ന ബൈകൊനുർ കേന്ദ്രത്തിലേക്ക് മാധ്യമങ്ങളെയോ യാത്രികരുടെ കുടുംബാംഗങ്ങളെയോ കൊണ്ടു പോകുന്നില്ല.
കുടുംബാംഗങ്ങളെ കണ്ട് യാത്ര തുടങ്ങാനാകാത്തതിൽ യാത്രികർക്കെല്ലാം വിഷമമുണ്ടെന്ന് സംഘത്തിലെ 50 വയസുകാരനായ നാസയുടെ ക്രിസ് കാസിഡി പറയുന്നു. എന്നാൽ, ലോകം മുഴുവൻ ബാധിച്ച കോവിഡ് പ്രതിസന്ധിയെ തങ്ങൾ ഉൾക്കൊള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.