കാലിഫോര്‍ണിയ: ഇന്നുവരെ നിര്‍മിച്ചതില്‍വെച്ച് ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പിന്‍െറ പരീക്ഷണം യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയില്‍ തുടങ്ങി. ജയിംസ് വെബ് സ്പേസ് ടെലിസ്കോപ് ആണ് നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. നാസയുടെ ചാന്ദ്രദൗത്യമായ അപ്പോളോയില്‍ നിര്‍ണായക പങ്കുവഹിച്ച ജയിംസ് ഇ. വെബിന്‍െറ പേരാണ് 58,780 കോടി രൂപ (8.8 ബില്യണ്‍) ചെലവഴിച്ച് നിര്‍മിച്ചിരിക്കുന്ന ടെലിസ്കോപ്പിന് നല്‍കിയത്.
ഒരു ടെന്നിസ് കോര്‍ട്ടിനെക്കാള്‍ വലുപ്പമുളള സ്വര്‍ണം പൂശിയ 18 ഷഡ്ബുജാകൃതിയിലുള്ള പ്ളേറ്റുകള്‍ ഉപയോഗിച്ചുണ്ടാക്കിയിരിക്കുന്ന ടെലിസ്കോപ് ഒരു വലിയ മൂന്നുനില കെട്ടിടത്തെക്കാള്‍ അധികം ഉയരം വരും.
രണ്ടു ദശാബ്ദം നീണ്ട പ്രയത്നത്തിനൊടുവിലാണ് ജയിംസ് വെബിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 26 വര്‍ഷമായി നാസക്കു വേണ്ടി ബഹിരാകാശ ചിത്രങ്ങളയക്കുന്ന ഹബ്ള്‍ ടെലിസ്കോപ്പിനെക്കാള്‍ പലമടങ്ങ് ശക്തമാണ് ജയിംസ് വെബിന്‍െറ ‘കണ്ണുകള്‍.’ ഹബിളിലേതിനെക്കാള്‍ അഞ്ചുമടങ്ങ് വലുപ്പമുള്ള കണ്ണാടിയാണ് ജയിംസ് വെബിലുള്ളത്. ഇതുവഴി വളരെ വിദൂരത്തുള്ള വസ്തുക്കള്‍ കൂടുതല്‍ വ്യക്തതയോടെ കാണാനാവും.
രണ്ടു വര്‍ഷത്തെ പരീക്ഷണത്തിനു ശേഷം, 2018 ഒക്ടോബറില്‍ വിക്ഷേപിക്കാനാണ് നാസയുടെ പദ്ധതി. കേടുപാട് പറ്റിയാല്‍ ബഹിരാകാശത്തു പോയി അവ പരിഹരിക്കാവുന്ന ദൂരത്താണ് ഹബിളിന്‍െറ നിലയെങ്കില്‍, അതിനെക്കാള്‍ ദൂരത്തേക്ക് പുതിയ ടെലിസ്കോപ്പിനെ വിക്ഷേപിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.