ബെയ്ജിങ്: അന്തര്‍വാഹിനിയും മറ്റു യുദ്ധക്കപ്പലുകളും തായ്വാന്‍െറ സമുദ്രാതിര്‍ത്തിയിലൂടെ ദക്ഷിണ ചൈന കടലിലേക്ക് നീങ്ങിയതായി ചൈന വ്യാഴാഴ്ച സ്ഥിരീകരിച്ചു. ചൈനയുടെ ആദ്യത്തെ അന്തര്‍വാഹിനിയായ ലിയോണിങ്ങും മറ്റു യുദ്ധക്കപ്പലുകളും സൈനികാഭ്യാസത്തിനായാണ് ചൊവ്വാഴ്ച തായ്വാന്‍െറ സമുദ്രാതിര്‍ത്തിയിലൂടെ ദക്ഷിണ ചൈന കടലില്‍ പ്രവേശിച്ചതെന്ന് പീപ്ള്‍സ് ലിബറേഷന്‍ ആര്‍മി നേവി വക്താവ് ലിയാങ് യാങ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സൈനികാഭ്യാസത്തില്‍ പങ്കെടുത്ത ചൈനയുടെ എഫ്.16 യുദ്ധജെറ്റുകളെ തായ്വാന്‍ റാഞ്ചാന്‍ ശ്രമിച്ചിരുന്നു. അന്തര്‍വാഹിനി തായ്വാന്‍ സമുദ്രാതിര്‍ത്തിയില്‍ കടന്നതുമായി ബന്ധപ്പെട്ട് ആദ്യമായാണ് ചൈനയുടെ ഒൗദ്യോഗിക പ്രതികരണം വരുന്നത്.
തായ്വാന്‍ പ്രസിഡന്‍റ് സായ് ഇങ്വെന്നിന്‍െറ യു.എസ് സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്കു ശേഷമാണ് ചൈനയുടെ പ്രതികരണം. ചൈനയുടെ പ്രതിരോധം നിലനില്‍ക്കുന്നതിനിടെയാണ് സായ്ഇങ്വെന്‍ യു.എസ് സന്ദര്‍ശിച്ചതും അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനോട് പരാജയപ്പെട്ട സെനറ്റര്‍ ടെഡ് ക്രൂസുമായി കൂടിക്കാഴ്ച നടത്തിയതും. നേരത്തേ ചട്ടം ലംഘിച്ച് നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സായ്ഇങ്വെന്നുമായി ടെലിഫോണില്‍ സംസാരിച്ചത് ചൈനയെ ചൊടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.