ടെക്‌സസ്: മോണ്ട്‌ഗോമറി കോളേജ് വിദ്യാര്‍ത്ഥിനി മെലിസ ട്രോട്ടറെ (19) തട്ടികൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ലാറി സ്വയറിംഗൻ (48) എന്നയാൾക്കാണ് വധശിക്ഷ നൽകിയത്.
വിഷമിശ്രിതം കുത്തിവെച്ചു പത്തു മിനിറ്റിനുള്ളില്‍ മരണം സ്ഥിരീകരിച്ചു. അമേരിക്കയിലെ ഈ വര്‍ഷത്തെ പന്ത്രണ്ടാമത്തേയും, ടെക്‌സസിലെ നാലാമത്തേതുമായ വധശിക്ഷയാണ് ടെക്സ്സ് ഹണ്ട്‌സ് വില്ലയില്‍ നടപ്പാക്കിയത്.
'ഞാന്‍ ആരേയും കൊന്നിട്ടില്ല, നിരപരാധിയാണ്. ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. ദൈവമേ ഇവരോട് ക്ഷമിക്കേണമേ' -വധശിക്ഷക്ക് വിധേയനാകുന്നതിന് മുമ്പ് ലാറിറെ സ്വയറിംഗൽ (48) പറഞ്ഞു.
1998 ഡിസംബര്‍ 8നാണ് മെലിസ ട്രോട്ടറെ അവസാനമായി കണ്ടത്. 1999 ജനുവരി 2ന് ഹൂസ്റ്റണ്‍ നാഷണല്‍ ഫോറസ്റ്റില്‍ നിന്നും ഇവരുടെ മൃതദേഹം കണ്ടെടുത്തു.
ലാറിക്ക് 2000 ജൂലൈയിലാണ് വധശിക്ഷ വിധിച്ചത്. നിരപരാധിയാണെന്ന് ചൂണ്ടികാട്ടി ആവര്‍ത്തിച്ചു അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് 5 തവണ വധശിക്ഷ നടപ്പാക്കല്‍ മാറ്റിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.