ടെക്​സാസിൽ പുതിയ നിയമം: മുസ്​ലിംകൾക്കും ജൂതൻമാർക്കും​ ദത്ത്​ നൽകില്ല

ഒാസ്​ടിൻ ​(ടെക്​സാസ്): ജൂതൻമാർ, മുംസ്​ലിംകൾ, സ്വവർഗാനുരാഗികൾ, അവിവാഹിതർ, വ്യത്യസ്​ത വിശ്വാസക്കാരായ ദമ്പതിമാർ എന്നിവർ കുട്ടികളെ ദത്തെടുക്കുന്നത്​ തടഞ്ഞുകൊണ്ട്​ അമേരിക്കയിൽ നിയമം കൊണ്ടുവരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക്​ ​ മുൻതൂക്കമുള്ള ടെക്​സാസ്​ ഭരണകൂടമാണ്​ നിയമം കൊണ്ടു വരുന്നത്​. 

സർക്കാർ ഫണ്ട്​ നൽകുന്ന ടെക്​സാസിലെ ദത്തുകേന്ദ്രങ്ങൾ ഇനി മറ്റു വിശ്വാസികൾക്കോ സ്വവർഗാനുരാഗികൾക്കോ കുട്ടികളെ ദത്ത്​ നൽകില്ല. മറ്റ്​ അഞ്ച്​ സംസ്​ഥാനങ്ങൾ ഇതേ നിയമം നേരത്തെ പാസാക്കിയിട്ടുണ്ട്​. എന്നാൽ ടെക്​സാസിൽ അത്​ സർക്കാർ ഫണ്ട്​ നൽകുന്ന ഏജൻസികളിലേക്ക്​ കൂടി ഇ​പ്പോൾ വ്യാപിപ്പിച്ചിരിക്കുന്നു.  

ബിൽ അടുത്തയാഴ്​ച നിലിവിൽ വരു​മെന്നാണ്​ കരുതുന്നത്​. എന്നാൽ ഫണ്ട്​ നൽകുന്നതിലെ പക്ഷപാതം കുട്ടികളുടെ സ്വസ്​ഥമായ ജീവിതത്തെ നശിപ്പിക്കു​മെന്ന്​ എതിർ പാർട്ടികൾ ആരോപിക്കുന്നു. 

Tags:    
News Summary - Texas state-funded adoption agencies could ban Jews, gays, Muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.