ന്യൂ ജെഴ്​സിയിൽ ട്രെയിൻ അപകടം; മൂന്ന്​ മരണം

വാഷിങ്​ടൺ: അമേരിക്കയിലെ ന്യൂ ജെഴ്​സിയിൽ പാസഞ്ചർ ട്രെയിൻ റെയിൽവെ സ്​റ്റേഷനിലേക്ക്​ ഇടിച്ച്​ കയറിയുണ്ടായ അപകടത്തിൽ മൂന്ന്​ പേർ മരിച്ചു.  ന്യൂയോർക്കിൽ നിന്നും ഏഴ്​ മൈൽ അകലെയുള്ള ന്യൂജെഴ്സിയിലെ​ ഹൊബോക്കെൻ റെയിൽവെ സ്​റ്റേഷനിലാണ്​ അപകടം.

സംഭവത്തിൽ 100ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ റെയിൽവെ സ്​റ്റേഷ​​െൻറ ചില ഭാഗങ്ങൾ തകർന്നിട്ടുണ്ട്​. അപകടത്തിൽപെട്ട ട്രെയിൻ പൂർണമായും പാളത്തിൽ നിന്നും പുറത്തേക്ക്​ കടന്ന്​ വരികയായിരുന്നു.

വെള്ളം ഇരച്ചു കയറുന്നതു പോലെ ട്രെയിൻ വരുന്നതു കണ്ട്​ ജനങ്ങൾ മുകൾഭാഗത്തേക്ക്​ ഒാടി കയറി രക്ഷപ്പെടുകയായിരുന്നെന്ന്​ ദൃക്​സാക്ഷികൾ പറയുന്നു​. അപകടത്തെ തുടർന്ന്​ ഹൊബോക്കെനിലേക്കുള്ള ട്രെയിൻ സർവീസ്​ നിർത്തിവെച്ചിട്ടുണ്ട്​.

Tags:    
News Summary - Train crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.