വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പു കാലത്ത് ഡോണൾഡ് ട്രംപിെൻറ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയറും മരുമകൻ ജാരദ് കുഷ്നറും കാമ്പയിൻ ചെയർമാൻ പോൾ ജെ. മാനഫോർട്ടും റഷ്യൻ അഭിഭാഷകയുമായി കൂടിക്കാഴ്ച നടത്തിയത് ഹിലരി ക്ലിൻറനെതിരായ വിവരങ്ങൾ ശേഖരിക്കാനെന്ന് സൂചന. ട്രംപ് റിപ്പബ്ലിക്കൻ പ്രസിഡൻറ് പാർട്ടി സ്ഥാനാർഥിയായ ശേഷമായിരുന്നു റഷ്യൻ അഭിഭാഷക നതാലിയ വെസെൽനിസ്കയയുമായുള്ള കൂടിക്കാഴ്ച.
ട്രംപിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ റഷ്യയുടെ ഇടപെടൽ ഉണ്ടായിരുന്നെന്ന ആരോപണത്തിന് ബലമേകുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം, നതാലിയ വാഗ്ദാനം ചെയ്തതെന്ന് പറയപ്പെടുന്ന വിവരങ്ങൾ കൂടിക്കാഴ്ചക്കിടെ കൈമാറിയോ എന്ന് വ്യക്തമല്ലെന്നും എന്നാൽ, തങ്ങൾക്ക് അഭിമുഖം നൽകിയവർ തന്ന വിവരം അത് സ്ഥിരീകരിക്കുന്നെന്നും ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2016 ജൂണിൽ നടന്ന സംഭവം ട്രംപ് ജൂനിയർ സ്ഥിരീകരിച്ചിരുന്നു.
ഞായറാഴ്ച പുറത്തിറക്കിയ കുറിപ്പിൽ, ഡെമോക്രാറ്റിക് പാർട്ടി കേന്ദ്ര കമ്മിറ്റിക്ക് സാമ്പത്തിക സഹായം നൽകുകയും ഹിലരിയെ പിന്തുണക്കുകയും ചെയ്യുന്ന റഷ്യക്കാരെ തനിക്ക് അറിയാമെന്ന് നതാലിയ പറഞ്ഞതായി ട്രംപ് ജൂനിയർ വ്യക്തമാക്കി.
അേതസമയം, ഇൗ വിവരം താൻ വിശ്വസിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണാർഥമല്ലാതെ മൂവരും നതാലിയയെ കാണേണ്ട കാര്യമില്ലെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവായ ആദം ബി. ഷിഫ് പ്രതികരിച്ചു. തെരഞ്ഞെടുപ്പിലെ വിദേശ ഇടപെടൽ അേന്വഷിക്കുന്ന പ്രതിനിധിസഭ വിദഗ്ധ സമിതി അംഗം കൂടിയായ അദ്ദേഹം, പുറത്തുവന്ന വിവരങ്ങൾ യോഗത്തിൽ ചർച്ചചെയ്യുമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.