ഡമസ്കസ്: സിറിയയിൽ െഎ.എസിനെ തുരത്താൻ ഒന്നിച്ചുപോരാടാൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും ധാരണയിലെത്തി. വിയറ്റ്നാമിൽ ഏഷ്യ^പസഫിക് ഉച്ചകോടിക്കിടെയാണ് ഇരു രാഷ്ട്രത്തലവന്മാരും ശത്രുത മറന്ന് ഒന്നിക്കാൻ തീരുമാനിച്ചത്. സിറിയയിലെ സംഘർഷം സൈനിക നടപടിയല്ല രാഷ്ട്രീയപരിഹാരമാണ് വേണ്ടതെന്ന് ഇരുവരും അംഗീകരിച്ചതായും റഷ്യൻ പാർലമെൻറ് വക്താവ് അറിയിച്ചു.
ഇക്കാര്യത്തെ കുറിച്ച് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല. ചർച്ചെയ കുറിച്ചുള്ള കുറച്ച് വിവരങ്ങൾ മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. 2015 അവസാനം മുതൽ സിറിയയിൽ ബശ്ശാർ സൈന്യത്തിന് പിന്തുണയുമായി േവ്യാമാക്രമണം തുടരുകയാണ് റഷ്യ. ജൂലൈയിൽ ജർമനിയിലെ ഹാംബർഗിൽ നടന്ന ജി20 ഉച്ചകോടിക്കുശേഷം ആദ്യമായാണ് പുടിനും ട്രംപും ചർച്ച നടത്തുന്നത്.
ട്രംപിനെ അധികാരത്തിലേറ്റാൻ യു.എസ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെെട്ടന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഹസ്തദാനത്തോടെയാണ് ഇരുവരും സംഭാഷണം തുടങ്ങിയത്. വിയറ്റ്നാമിൽ ഇരുവരും ചർച്ച നടത്തുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. അതിനിടെ യു.എസ് തെരഞ്ഞെടുപ്പിൽ പുടിൻ ഇടെപട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. കൂടിക്കാഴ്ചക്കിടെ പുടിനോട് ഇക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹം നിഷേധിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.