വാഷിങ്ടൺ: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോരുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. സുരക്ഷ വിവരങ്ങൾ ചോർത്തുന്നവരെ കണ്ടെത്താൻ കഴിയാത്തതിന് യു.എസ് അന്വേഷണ എജൻസിയായ എഫ്.ബി.െഎയെ ട്രംപ് ട്വിറ്ററിലൂടെ വിമർശിച്ചു. വിവരങ്ങൾ ചോർത്തുന്നതാരാണെന്ന് കണ്ടെത്താനും ട്രംപ് എഫ്.ബി.െഎക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി യുഎസ് ഭരണകൂടത്തെ അലട്ടിക്കൊണ്ടിരിക്കുന്ന ദേശീയ സുരക്ഷാ ‘ചാരൻമാരെ’ തടയാൻ എഫ്ബിഐയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. എഫ്.ബി.െഎക്ക് ഉള്ളിലെ ചാരൻമാരെ പോലും കണ്ടെത്താനായിട്ടില്ല. വിവരങ്ങൾ മാധ്യമങ്ങൾ ചോരുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചാരൻമാരെ കണ്ടെത്തു എന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
അതേ സമയം, വിമർശനങ്ങളോട് പ്രതികരിക്കാൻ എഫ്.ബി.െഎ ഇതുവരെ തയാറായിട്ടില്ല. അമേരിക്കൻ തെരഞ്ഞെടുപ്പ് സമയത്ത് ട്രംപ് ക്യാമ്പിലുള്ളവർ റഷ്യയുമായി ബന്ധം പുലർത്തിയെന്ന വാർത്തകൾ തടയണമെന്ന ട്രംപിെൻറ ആവശ്യം എഫ്.ബി.െഎ തള്ളിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എഫ്.ബി.െഎക്ക് എതിരെ വിമർശനവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.