വാഷിങ്ടൺ: റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി നടത്തിയ സംഭാഷണം യു.എസ് പ്രസി ഡൻറ് ഡോണൾഡ് ട്രംപ് മറച്ചുവെച്ചതായി റിപ്പോർട്ട്. വാഷിങ്ടൺ പോസ്റ്റാണ് റിപ്പ ോർട്ട് പുറത്തുവിട്ടത്.
മുതിർന്ന വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാ ർത്ത തയാറാക്കിയത്. റഷ്യൻ പ്രസിഡൻറുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ പുറത്തുവിടരുതെന്ന് പരിഭാഷകനെ ട്രംപ് ചട്ടംകെട്ടിയിരുന്നതായാണ് വിവരം. 2017 ജൂലൈയിൽ ഹാംബർഗിൽവെച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും ഇരുവർക്കുമൊപ്പമുണ്ടായിരുന്നു. ഇക്കാര്യങ്ങളെ കുറിച്ച് വൈറ്റ്ഹൗസ് ഉന്നത ഉദ്യോഗസ്ഥർക്കും ധാരണയുണ്ടായിരുന്നുവെന്നും വാഷിങ്ടൺ പോസ്റ്റിെൻറ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, റിപ്പോർട്ട് ട്രംപ് ഭരണകൂടം തള്ളി. ചർച്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തിയതായി സർക്കാർ വക്താവ് അറിയിച്ചു. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിെൻറ റഷ്യൻ ബന്ധത്തെക്കുറിച്ച് 2017 മുതൽ എഫ്.ബി.െഎ അന്വേഷണം തുടങ്ങിയിരുന്നുവെന്നു കഴിഞ്ഞദിവസം ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് വാഷിങ്ടൺ പോസ്റ്റിെൻറ പുതിയ വെളിപ്പെടുത്തൽ.
അന്വേഷണം തുടങ്ങിയതിനു പിന്നാലെ എഫ്.ബി.െഎ ഡയറക്ടർ സ്ഥാനത്തുനിന്ന് ജയിംസ് കോമിയെ പുറത്താക്കുകയും ചെയ്തു. ഇക്കാലത്ത് ട്രംപിെൻറ സ്വഭാവത്തെക്കുറിച്ച് എഫ്.ബി.െഎയിലെ ഉന്നത ഉദ്യോഗസ്ഥർ ആശങ്കയിലായിരുന്നുവെന്നും ന്യൂയോർക് ടൈംസ് ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ റഷ്യയുമായി സഹകരിച്ചിരുന്നോ എന്ന ചോദ്യംപോലും അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു ഇതെ കുറിച്ച് ഫോക്സ് ന്യൂസിെൻറ ചോദ്യങ്ങൾക്ക് ട്രംപിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.