ന്യൂയോര്‍ക്: ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലത്തെുമ്പോള്‍ അദ്ദേഹത്തിന്‍െറ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന് ഭരണത്തില്‍ വലിയ സ്വാധീനമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനകം മാധ്യമങ്ങളിലൂടെ ലോകത്തിന്‍െറ ശ്രദ്ധാകേന്ദ്രമായ ട്രംപ് കുടുംബാംഗങ്ങളെക്കുറിച്ച് പലതരം കഥകളാണ് പ്രചരിക്കുന്നത്. അമേരിക്കന്‍ ഭരണത്തില്‍ നേരിട്ട് ഇടപെടുമെന്ന് കരുതപ്പെടുന്ന ട്രംപ് കുടുംബാംഗങ്ങള്‍:
മെലാനിയ ട്രംപ്
46കാരിയായ മെലാനിയ ട്രംപായിരിക്കും അമേരിക്കയുടെ പ്രഥമ വനിത. ട്രംപിന്‍െറ കൂടെ നിഴല്‍പോലെ എപ്പോഴും സഞ്ചരിക്കുന്ന ഇവരുടെ നിലപാടുകളും താല്‍പര്യങ്ങളും ഭരണത്തിലും പ്രതിഫലിച്ചേക്കാം. കിഴക്കന്‍ യൂറോപ്പിലെ സ്ലൊവേനിയയില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയതാണ് മെലാനിയ. ന്യൂയോര്‍കില്‍ നടന്ന ഒരു ഫാഷന്‍ വീക്ക് പരിപാടിയില്‍വെച്ച് 12 വര്‍ഷം മുമ്പാണ് ഇവര്‍ ട്രംപിനെ കണ്ടുമുട്ടുന്നത്. ഇവരിലുണ്ടായ പത്തു വയസ്സുകാരനായ ബാരനാണ് ട്രംപിന്‍െറ ഇളയ പുത്രന്‍.
ഡോണള്‍ഡ് ട്രംപ് ജൂനിയര്‍
ഡോണള്‍ഡ് ട്രംപിന്‍െറ മൂത്ത മകന്‍. പിതാവിന്‍െറ പാത പിന്തുടര്‍ന്ന് റിയാലിറ്റി ടി.വി സ്റ്റാര്‍ എന്ന നിലയിലും ബിസിനസിലും കഴിവു തെളിയിച്ചിട്ടുണ്ട്. നിലപാടുകളിലും പിതാവിനോടൊപ്പം സഞ്ചരിക്കുന്ന ജൂനിയര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും തന്ത്രം മെനയുന്നതിലും പിന്നിലുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. 39കാരനായ ഇദ്ദേഹം ട്രംപിന്‍െറ ബിസിനസ് സാമ്രാജ്യമായ ‘ട്രംപ് ഓര്‍ഗനൈസേഷ’ന്‍െറ തലപ്പത്തുണ്ടാവും. ഭരണത്തില്‍ പ്രത്യക്ഷത്തില്‍ ഇടപെടില്ളെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ജൂനിയറുമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
എറിക് ട്രംപ്
ട്രംപിന്‍െറ രണ്ടാമത്തെ മകനാണ് 33കാരനായ എറിക്. മൂത്ത സഹോദരനോടൊപ്പം ട്രംപ് ഓര്‍ഗനൈസേഷന്‍െറ തലപ്പത്ത് പ്രവര്‍ത്തിക്കുന്നു. കുട്ടികളിലെ കാന്‍സര്‍ രോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റി സംഘടന നടത്തുന്നുണ്ട്. പിതാവിന്‍െറ കമ്പനിതന്നെയാണ് ഇതിന് സാമ്പത്തിക സഹായം നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണത്തില്‍ ഒൗദ്യോഗികമായ ഏതെങ്കിലും സ്ഥാനത്തുവരുമെന്ന് പ്രതീക്ഷിക്കുന്നില്ളെങ്കിലും നിര്‍ണായക സ്വാധീനം എറിക്കിനുമുണ്ടാകും.
ഇവാന്‍ക ട്രംപ്
ട്രംപിന്‍െറ മൂത്ത മകളായ ഇവാന്‍ക മൂന്ന് മക്കളുടെ മാതാവാണ്. ഫാഷന്‍ എക്സിക്യൂട്ടീവ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. ട്രംപ് ജൂനിയറും എറിക്കും ഇവാന്‍കയും ട്രംപിന്‍െറ ആദ്യ ഭാര്യയായ ഇവാനയുടെ മക്കളാണ്. ട്രംപ് ഓര്‍ഗനൈസേഷന്‍ എക്സിക്യൂട്ടീവ് ആയ ഇവരാണ് വാഷിങ്ടണ്‍ ഡിസിയിലെ ട്രംപ് ഹോട്ടലിനെ നിയന്ത്രിക്കുന്നത്. പ്രഥമ വനിതയെപ്പോലെ സ്വാധീനമുള്ളയാളായിരിക്കും ഇവാന്‍കയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജാഡ് കുഷ്നര്‍
ഇവാന്‍ക ട്രംപിന്‍െറ ഭര്‍ത്താവാണ് ജാഡ് കുഷ്നര്‍. ന്യൂജേഴ്സിയില്‍ വളര്‍ന്ന ഇദ്ദേഹം ഹോളോകോസ്റ്റ് അതിജീവിച്ച ജൂതവിശ്വാസിയുടെ പേരക്കുട്ടിയാണ്. നിയമ ബിരുദധാരിയായ കുഷ്നര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെയാണ് ശ്രദ്ധേയനായത്. ന്യൂയോര്‍ക് ഒബ്സര്‍വര്‍ എന്ന പത്രത്തിന്‍െറ പബ്ളിഷറും ഉടമസ്ഥനുമാണ്. പ്രസിഡന്‍റിന്‍െറ മുതിര്‍ന്ന ഉപദേശക പദവിയില്‍ ഇതിനകം നിയമിക്കപ്പെട്ട ഇദ്ദേഹം ഭരണത്തില്‍ പ്രധാന റോള്‍ വഹിക്കും. രാഷ്ട്രീയ പാരമ്പര്യമില്ലാതിരുന്നിട്ടും ട്രംപിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ മുന്നില്‍ കുഷ്നറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.