വാഷിങ്ടൺ: സിറിയയിൽനിന്ന് ഇസ്രായേൽ പിടിച്ചെടുത്ത ജൂലാൻ കുന്നുകളിൽ ഇസ്രായേലിെൻറ പരമാധികാരം അംഗീകരിക്കു ന്ന പ്രഖ്യാപനത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. പശ്ചിമേഷ്യയിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് അമേരിക്കൻ നീക്കം. വൈറ്റ്ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം നടത് തിയ വാർത്തസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ആദ്യമായാണ് ഒരു രാജ്യം ജൂലാൻ വിഷയത്തിൽ ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത്. കഴിഞ്ഞവർഷം ഇസ്രായേലിെൻറ തലസ്ഥാനമായി ജറൂസലമിനെ അമേരിക്ക അംഗീകരിച്ച നടപടി ഏറെ വിവാദമായിരുന്നു.
ഇസ്രായേലിെൻറ സുരക്ഷക്കും മേഖലയുടെ സ്ഥിരതക്കും ജൂലാൻ നിർണായകമാണെന്ന് വ്യാഴാഴ്ച ട്രംപ് ട്വീറ്റ്ചെയ്തിരുന്നു. 1967ലെ ആറുദിന യുദ്ധത്തിൽ സിറിയയിൽനിന്ന് ഇസ്രായേൽ പിടിെച്ചടുത്തതാണ് ജൂലാൻ പ്രദേശം. 1981ൽ പ്രദേശത്തെ രാഷ്ട്രത്തിനൊപ്പം ഇസ്രായേൽ കൂട്ടിച്ചേർത്തെങ്കിലും രാജ്യാന്തരസമൂഹം ഇത് അംഗീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.