ന്യൂയോർക്ക്: അമേിരക്കയിലെ എല്ലാ വിധ ജനവിഭാഗങ്ങളുടെയും പ്രസിഡൻറായി തുടരുമെന്ന് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പിൽ വിജയിച്ചശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നമുക്ക് ഒരുമിച്ച് നിന്ന് പ്രവർത്തിക്കാം, അങ്ങെനെ ഇൗ രാജ്യത്തെ ഒരുമിപ്പിക്കാം. ഇനി മുതൽ ഞാൻ നിങ്ങളുടെ മാർഗനിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുമെന്ന് ട്രംപ് പറഞ്ഞു. എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധം ആഗ്രഹിക്കുന്നു. ഒരു സ്വപനവും വലുതല്ല, വലിയ വെല്ലുവിളികളുമില്ല. നമുക്ക് നമ്മുടെ വിധിയെ നിർണ്ണയിക്കാം, ഞാൻ അമേരിക്കയെ എല്ലാ മേഖലകളിലും ഒന്നാമതാക്കും. നിരവധി വിഭവങ്ങളുള്ള രാജ്യമാണ് അമേരിക്ക. അമേരിക്കയുടെ പുരോഗതിക്കായി ഹൈവേകളും,സ്കൂളുകളും, ടണലുകളും നമുക്ക് നിർമിക്കാം. ഇതിനായി ലക്ഷകണക്കിന് വരുന്ന ജനങ്ങളെ നമുക്കുപയോഗിക്കാം. നമ്മളുടെ നാട്ടിലെ വൃദ്ധരുടെ കാര്യത്തിലും ശ്രദ്ധാലുക്കളാവാമെന്നും ട്രംപ് പറഞ്ഞു.
തെൻറ പ്രസംഗത്തിൽ ഹിലരിയെ കുറിച്ച് പരാമർശിക്കാനും ട്രംപ് മറന്നില്ല. ഹിലരി നന്നായി അധ്വാനിച്ചു. അവർ രാജ്യത്തിനായി നൽകിയ സേവനങ്ങൾ മറക്കാവുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.