വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കുടിയേറ്റനിയമം അനാഥരാക്കിയത് 2000ത്തോളം കുട്ടികളെ. കുടിയേറ്റ നയം കർക്കശമാക്കുന്നതിെൻറ ഭാഗമായാണ് യു.എസ്- മെക്സികോ അതിർത്തിപ്രദേശത്തുനിന്ന് 2000 കുട്ടികളെയും രക്ഷാകർത്താക്കളെയും അധികൃതർ പിരിച്ചത്.
ഏപ്രിൽ 19നും മേയ് 31നും ഇടയിൽ രേഖകളില്ലാതെ അതിർത്തി കടക്കാൻ ശ്രമിച്ച 1940 പ്രായപൂർത്തിയായവരെയും 1995 കുട്ടികളെയും തമ്മിൽ വേർപെടുത്തിയതായി ആഭ്യന്തര സുരക്ഷ വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ പ്രായപൂർത്തിയായവരെ മേയ് മാസം പ്രഖ്യാപിച്ച കുടിയേറ്റ നിരോധന നിയമപ്രകാരം ക്രിമിനൽ കുറ്റം ചുമത്തി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ളവരെ പാർപ്പിക്കുന്ന ടെക്സസിലെ കുടിേയറ്റ കരുതൽ തടങ്കൽ നിലവിൽതന്നെ കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിയമം ശക്തമാക്കിയതോടെ 100 സെൻറുകളിലായി 11,000 കുട്ടികളെങ്കിലും അഭയാർഥികളായി കഴിയുന്നതായാണ് വിവരം.
നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങളാണ് ഇൗ മാസമാദ്യം യു.എസ് നഗരങ്ങളിൽ റാലി നടത്തിയത്. ട്രംപിെൻറ നടപടി കുടുംബ ജീവിതത്തിലേക്കുള്ള നിയമവിരുദ്ധമായ കടന്നുകയറ്റമാണെന്നും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതര ലംഘനമാണെന്നും െഎക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈകമീഷണർ അഭിപ്രായപ്പെട്ടിരുന്നു. കുട്ടികൾ കുടുംബത്തിൽനിന്ന് വേർപെട്ട പശ്ചാത്തലത്തിൽ പിഴച്ച നയം നിർത്തണമെന്ന് കാലിഫോർണിയ സെനറ്റർ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ എമിഗ്രേഷൻ കസ്റ്റംസ് എൻഫോഴ്സ്മെൻറിന് ട്രംപ് കൂടുതൽ അധികാരം നൽകിയിരുന്നു. ഇതുമൂലം രേഖകളില്ലാത്തവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഉൾെപ്പടെ നിരവധി പേർ തടങ്കലിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.