വാഷിങ്ടൺ: തെരഞ്ഞെടുപ്പ് കാലത്ത് ബറാക് ഒബാമ തെൻറ ഫോൺ ചോർത്തിയെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ ആരോപണത്തെ തള്ളി എഫ്.ബി.െഎ തലവൻ. എഫ്.ബി.െഎയുടെ ഡയറക്ടർ ജെയിംസ് ബി കോമേയാണ് ട്രംപിെൻറ ആരോപണങ്ങളെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ട്രംപിെൻറ ആരോപണം തെറ്റാണെന്ന് പരസ്യമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം അമേരിക്കൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടു. ആരോപണത്തെ സാധൂകരിക്കുന്നതിനാവശ്യമായ യാതൊരു തെളിവുകളും ഇതുവരെയായിട്ടും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇൗ വാർത്തകളോട് പ്രതികരിക്കാൻ അമേരിക്കൻ നീതിന്യായ വകുപ്പോ എഫ്.ബി.െഎയോ തയാറായിട്ടില്ല.
വെള്ളിയാഴ്ചയാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ ബറാക് ഒബാമ തന്‍െറ ഫോണ്‍ ചോര്‍ത്തിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആരോപണമുയർത്തിയത്. പ്രത്യേകിച്ച് തെളിവുകളൊന്നും പുറത്തുവിടാതെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വിശുദ്ധമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതിനിടെ ഒബാമ തന്‍െറ ഫോണ്‍ ചോര്‍ത്തിയെന്ന് ട്രംപ് ട്വിറ്ററില്‍ കുറിക്കുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.