കോവിഡ്​ മരണങ്ങളുടെ യഥാർഥ കണക്ക്​ ചൈന മറച്ചുവെക്കുന്നു; വീണ്ടും കടന്നാക്രമിച്ച്​ ട്രംപ്​

വാഷിംഗ്ടൺ: കോവിഡ്​ 19 വൈറസ്​ രാജ്യത്ത് അനിയന്ത്രിതമായി​ പടർന്നുപിടിച്ച സാഹചര്യത്തിലും ചൈനയെ വിടാതെ കടന്നാക ്രമിച്ച്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ യഥാർഥ കണക്ക്​ ചൈന മറച്ചുവെക് കുകയാണെന്ന്​ ട്രംപ്​ ആരോപിച്ചു. മറ്റു രാജ്യങ്ങൾ വൈറസ്​ ബാധയേറ്റ്​ മരിച്ചവരുടെ യഥാർഥ കണക്ക്​ മറച്ചു വയ്ക്കു കയാണെന്നും ചൈനയാണ് അതിൽ മുൻപന്തിയിലെന്നുമാണ്​ ട്രംപ് ആരോപിച്ചു.

കൊറോണ വൈറസ്​ മൂലം ചൈനയിൽ നിരവധി പേർ മരിച്ചിട്ടുണ്ട്. എന്നാൽ അവർ പറയുന്ന കണക്ക് നിങ്ങൾ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ?. എന്നാൽ അമേരിക്കയിൽ മരിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഓരോ മരണവും ഇവിടെ രേഖപ്പെടുത്തുന്നു. ". നമ്മുടെ രീതി മികച്ചതാണ്. ചൈനയ്ക്ക് പുറമെ റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളും വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്നില്ലെന്നും ട്രംപ് പറഞ്ഞു.

മറ്റ്​ രാജ്യങ്ങളെ അപേക്ഷിച്ച്​ എന്തുകൊണ്ടാണ്​ അമേരിക്കയിൽ കോവിഡ്​ മരണങ്ങൾ കൂടുതലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു ട്രംപ്​. ചില രാജ്യങ്ങൾ വളരെ വലിയ പ്രശ്​നത്തിലാണുള്ളത്​. എന്നാൽ അവർ വാസ്​തവമായ കാര്യങ്ങളല്ല പുറത്തുവിടുന്നത്​. കൊറോണയെ ചൈനീസ്​ വൈറസ്​ എന്ന്​ വിളിച്ചതടക്കം സമീപകാലത്തായി നിരവധി തവണയാണ്​ ട്രംപ്​ ചൈനയെ കടന്നാക്രമിക്കുന്നത്​.

വൈറസ്​ ബാധയെ തുടർന്ന് ചൈനയെ​ സഹായിക്കുന്ന ലോകാരോഗ്യ സംഘടനക്ക്​ അമേരിക്ക ഇനി സാമ്പത്തിക സഹായം നൽകില്ലെന്ന്​ പറഞ്ഞതിനെ തുടർന്ന്​ അന്താരാഷ്​ട്ര തലത്തിൽ ട്രംപ്​ വലിയ വിമർശനമാണ്​ നേരിട്ടത്​.

ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്​ അമേരിക്കയിൽ ഇതുവരെ 6.3ലക്ഷം പേർക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചിട്ടുണ്ട്​. 32000ത്തോളം പേരാണ്​ മരിച്ചത്​. ഇത്​ മറ്റേത്​ രാജ്യങ്ങളേക്കാളും കൂടുതലാണ്​. 150 കോടിയോളം ജനസംഖ്യയുള്ള ചൈനയിൽ ഇതുവരെ 82000 കോവിഡ്​ കേസുകളും 3300 മരണങ്ങളുമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​.

Tags:    
News Summary - Trump questions accuracy of China's coronavirus death toll-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.