വാഷിങ്ടൺ: തെരഞ്ഞെടുപ്പ് വിജയത്തിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച റോബർട്ട് മുള്ളർ നടത്തുന്ന അന്വേഷണത്തിൽ സത്യവാങ്മൂലം നൽകിയാൽ ഭീഷണിയാകുമോ എന്ന വേവലാതിയിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. റോയിേട്ടഴ്സ് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. മുള്ളറുടെ ചോദ്യം ചെയ്യലുമായി സഹകരിക്കുമോ എന്ന കാര്യത്തിൽ ട്രംപ് വ്യക്തത വരുത്തിയില്ല.
മുള്ളറുടെ അന്വേഷണം പക്ഷപാതപരമാണെന്നും വേണമെങ്കിൽ തനിക്ക് അന്വേഷണത്തിൽ ഇടപെടാമെന്നും എന്നാൽ, താൻ മാറിനിൽക്കാനാണ് തീരുമാനിച്ചതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ട്രംപ് നേരത്തേ പുറത്താക്കിയ എഫ്.ബി.െഎ ഡയറക്ടർ ജെയിംസ് കോമെയുടെ പ്രസ്താവനകളും മറ്റുമായി തെൻറ സത്യവാങ്മൂലം താരതമ്യപ്പെടുത്തുമെന്നും ഇതിൽ വൈരുധ്യം വന്നാൽ കേസിൽ കുടുക്കുമോയെന്നാണ് ട്രംപിെൻറ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.