വാഷിങ്ടൺ: അമേരിക്കയിലെ സ്വകാര്യ കമ്പനികളോട് ചൈനയിലെ പ്രവർത്തനം നിർത്താൻ ഉത്തരവിട്ട് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അമേരിക്കൽ ഉൽപന്നങ്ങൾക്ക് മേൽ ചൈന കൂടുതൽ നികുതി ചുമത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക ്കിടെയാണ് ട്രംപിൻെറ നടപടി. അതേസമയം, യു.എസിലെ സ്വകാര്യ കമ്പനികളോട് മറ്റൊരു രാജ്യത്തെ പ്രവർത്തനം മതിയാക്കാനുള്ള ഉത്തരവിടാൻ പ്രസിഡൻറിന് അധികാരമുണ്ടോ എന്ന കാര്യം വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.
ചൈന യു.എസ് ഉൽപന്നങ്ങൾക്ക് മേൽ 10 ശതമാനം അധിക നികുതി ചുമത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ചൈനീസ് ഉൽപന്നങ്ങൾക്ക് 5 ശതമാനം അധിക നികുതി ട്രംപ് ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ കമ്പനികളോട് ചൈനയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ട്രംപ് ഉത്തരവിട്ടത്.
ചൈനക്ക് പകരം മറ്റ് വിപണികൾ കണ്ടെത്താനാണ് ട്രംപ് അമേരിക്കൻ കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദേശം. ചൈന-യു.എസ് വ്യാപാര യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിനിടയിലാണ് വീണ്ടും കടുത്ത നടപടികളുമായി ട്രംപ് രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.